‘ശരിയായ സ്നേഹം എന്നത് അന്ധമായ അനുസരണയല്ല, മറിച്ച് സ്നേഹത്തോടെയുള്ള തിരുത്തലാണ്’ എന്ന സന്ദേശവുമായാണ് വേണു നായര്‍ കഥ തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത ‘ഇഴകള്‍ക്കപ്പുറം’ എന്ന സിനിമ ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തുന്നത്. അച്ചടക്കത്തിലും സ്വന്തം നിലപാടിലും ഉറച്ചു ജീവിക്കുന്ന പ്രായമായ ഗാന്ധിയന്‍ ഡോ. ആനന്ദ് ശിവനും അദ്ദേഹത്തിന്റെ ലോകത്തെ നിയന്ത്രിക്കുന്ന പൂര്‍ണ്ണ സത്യങ്ങളെ ശാന്തമായി ചോദ്യം ചെയ്യുന്ന മകളും ഡോക്യുമെന്ററി സംവിധായികയുമായ കാര്‍ത്തിയും, ആശയങ്ങളുടെ രണ്ടു ധ്രുവങ്ങളില്‍ നില്ക്കുന്ന അവര്‍ക്കിടയില്‍ പാലമായി നിലകൊള്ളുന്ന ആനന്ദ്ജിയുടെ വിശ്വസ്തന് ജഗദീഷും എത്തിചേരുന്നത്, ആദര്‍ശങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണന്നും മനുഷ്യരെ ആദര്‍ശങ്ങള്‍ക്ക് വേണ്ടി ബലികഴിക്കാനുള്ളതല്ലെന്നുമുള്ള തിരിച്ചറിവിലേക്കാണ്. ഡോ. ആനന്ദ് ശിവനെ ദിനേശ് പണിക്കര്‍ അവതരിപ്പിക്കുമ്പോള്‍ കാര്‍ത്തിയെ ഗൗതമിയും ജഗദീഷിനെ വഞ്ചിയൂര്‍ പ്രവീണ്‍കുമാറും അവതരിപ്പിക്കുന്നു.
‘ഇഴകള്‍ക്കപ്പുറം’ സിനിമ ഒക്ടോബര്‍ 2ന് റിലീസ്
