5 15

ഹ്യുണ്ടായി ഐ20 സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അവസരം. ഒക്ടോബറില്‍ കാര്‍ വാങ്ങുന്നവര്‍ക്ക് 65,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, നവരാത്രി ബുക്കിങ് ബോണസ്, എക്‌സ്‌ചേഞ്ച്, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫര്‍. ഹ്യുണ്ടായി ഐ20യുടെ എക്‌സ്-ഷോറൂം വില 6 ലക്ഷം രൂപ മുതല്‍ 10.69 ലക്ഷം രൂപ വരെയാണ്. അടിസ്ഥാന വകഭേദമായ ഐ20 എറ എംടിക്ക് ആകെ 25,000 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഐ20 എന്‍ ലൈന്‍ ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങള്‍ക്ക് 65,000 രൂപ വരെ വിലമതിക്കുന്ന ഓഫറുകളും. 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ നവരാത്രി ബുക്കിങ് ബോണസ്, 15,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യം, 20,000 രൂപ സ്‌ക്രാപ്പേജ് ആനുകൂല്യം, 15,000 രൂപ അപ്ഗ്രേഡ് ബോണസ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളില്‍ ഏതെങ്കിലും ഒന്ന് മാത്രമാണ് ലഭിക്കുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *