ജീവിതം എന്നത് ഒരു കണ്ണാടി വീടാണോ? പൊടുന്നനെ ഒരു നിമിഷംകൊണ്ട് തകര്‍ന്നുടഞ്ഞുപോകുന്ന കണ്ണാടി വീടുകള്‍… എഴുത്തിന്റെ മഹാമാന്ത്രികതയിലൂടെ മലയാളിയെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. മനസ്സില്‍ കണ്ണാടി വീടുകളുണ്ടാക്കി കളിക്കുന്നവരുടെ ഭയത്തിന്റെയും വേദനയുടെയും ക്രൂരതയുടെയും ചിത്രങ്ങള്‍ വലിഞ്ഞുമുറുകുന്ന നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ ഉള്ളില്‍ തട്ടുംവിധമാണ് ഈ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ‘കണ്ണാടി വീടുകള്‍’. പുനത്തില്‍ കുഞ്ഞബ്ദുള്ള. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 375 രൂപ.
