നിലക്കടല കൊറിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. നിലക്കടല തിന്നാലുടന്‍ വെള്ളം കുടിക്കരുത് എന്നാണ് പറയാറ്. നിലക്കടല പൊതുവെ ഡ്രൈ ആയതിനാല്‍ ദാഹം കൂടും എന്നതാണ് ഒരു കാരണം. നിലക്കടല ശരീരത്തില്‍ ചൂടുണ്ടാക്കുമെന്നും കഴിച്ചയുടന്‍ തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, വിട്ടുമാറാത്ത ചുമ, അല്ലെങ്കില്‍ ജലദോഷം എന്നിവയ്ക്ക് കാരണമായേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. നിലക്കടലയില്‍ പ്രകൃതിദത്തമായ എണ്ണകളും നേര്‍ത്ത പൊടിപടലങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തൊണ്ടയില്‍ നേരിയ അസ്വസ്ഥതയോ ചൊറിച്ചിലോ പെട്ടെന്നുള്ള ചുമയോ ഉണ്ടാക്കിയേക്കാം. മറ്റൊന്ന് നിലക്കടല ശരീരത്തിന് ചൂടാണ് എന്നതാണ്. വെള്ളം കുടിക്കുമ്പോള്‍ അത് ശരീരത്തിന്റെ താപനിലയുടെ ബാലന്‍സ് ഇല്ലാതാക്കും ഇത് ചൂടിനെ കെടുത്തും. പെട്ടെന്നുള്ള ഈ ചൂടും തണുപ്പും ചുമയ്ക്കും ജലദോഷത്തിനും ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പെട്ടെന്നുള്ള ചൂടും തണുപ്പും ചുമയ്ക്കും കാരണമാകും. എന്ന് മാത്രമല്ല ജലദോഷവും ശ്വാസ സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും ഇത്തരത്തില്‍ നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് കാരണമാകാറുണ്ട്. നിലക്കടല കഴിച്ചതിന് ശേഷം തൊണ്ടയ്ക്ക് അസ്വസ്ഥതയുണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്ക് 10 മുതല്‍ 15 മിനിറ്റ് വരെ കാത്തിരിക്കുന്നത് ഗുണകരമായിരിക്കും. തണുത്ത വെള്ളത്തിന് പകരം സാധാരണ താപനിലയിലുള്ള വെള്ളം തിരഞ്ഞെടുക്കുക.
