മദ്ധ്യാഹ്ന വാർത്തകൾ 20261009 204407 0000

 

 

 

സിജെപി സമരത്തെ നേരിടാൻ ദില്ലിയിൽ കടുത്ത നടപടിയുമായി പൊലീസ്. ഇന്ന് രാത്രി 10 മുതൽ നാളെ രാത്രി 10 വരെ കർത്തവ്യപഥിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കും. ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് പ്രകാരമാണ് ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയത്.

 

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ. മഴയ്‍ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂർ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര, നെയ്യാർ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

 

100 ദിന കർമപദ്ധതി ഫലപ്രദമായി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടെന്നും അവയിൽ 568 പദ്ധതികൾ പൂർണമായി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 20 എണ്ണം വിവിധ ഘട്ടങ്ങളിൽ ഫലപ്രദമായി നടപ്പാക്കാനായി. മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങൾക്ക് നേരിട്ട് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ പൂർണ്ണമായും പാർട്ടിക്ക് വിധേയനാണെന്നും വിമർശനങ്ങൾക്ക് അതീതനല്ലെന്നും സതീശൻ പറഞ്ഞു.

 

സുതാര്യവും കാപട്യമില്ലാത്തതുമായ നേരായ രാഷ്ട്രീയമാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് ആവശ്യമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.മനുഷ്യസഹജമായ വീഴ്ചകൾ വന്നാൽപോലും സുതാര്യമായ നിലപാടുണ്ടെങ്കിൽ ജനങ്ങൾ അത് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ നിന്ന് പത്തനംതിട്ടയിലെ ഏഴ്‌ വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 24 ന് സി പി എം ഹർത്താൽ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ നടപടി കൊടുംചതിയാണെന്നും സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.

 

പിണറായി വിജയനും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുന്നതിൽ സർക്കാർ അനാവശ്യ ധൃതിയോ തിടുക്കമോ കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടക്കാതെ വ്യക്തമായ നിയമോപദേശം തേടിയാണ് മുന്നോട്ടുപോയത്. സുപ്രീംകോടതി വിധികൾ കർശനമായി പാലിച്ചുകൊണ്ട് കേസെടുക്കാനാണ് തീരുമാനം.

 

തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ടിവികെയ്ക്ക് ജയം. ധാരാപുരത്ത് 9471 വോട്ടിനും, മധുരാന്തകത്ത് 19,000 വോട്ടിനുമാണ് ടിവികെ ജയിച്ചത്. രണ്ടിടത്തും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അണ്ണാഡിഎംകെ, ദയനീയ തോൽവി ഏറ്റുവാങ്ങി. മുഖ്യമന്ത്രി വിജയ്‍യുടെ സദ്ഭരണം വോട്ടർമാർ അംഗീകരിച്ചുവെന്നാണ് ടിവികെയുടെ പ്രതികരണം.

 

തിരുവനന്തപുരം നഗരസഭയിലെ ഒപ്പ് വിവാദത്തിനിടെ മേയർ വി വി രാജേഷിനെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ്. വ്യാജ ഒപ്പ് കേസില്‍ അന്വേഷണം തുടരുന്നതിനിടെ കൗണ്‍സില്‍ യോഗത്തില്‍ സുഗതന്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ നഗരസഭ പൊലീസീസിന് കൈമാറി.

 

എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ ശസ്ത്രക്രിയയ്ക്കായി ഡല്‍ഹി ഗുരുഗ്രാം മെഡാന്‍റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ വെച്ച് ശുചിമുറിയില്‍ കാല്‍വഴുതി വീണ് കൈക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയന്‍ 153-ാമത് അസംബ്ലിയില്‍ പങ്കെടുക്കാനായി ടാന്‍സാനിയയിലെത്തിയപ്പോഴായിരുന്നു അപകടം.

 

നയപരവും ഭരണപരവുമായ തീരുമാനങ്ങള്‍ ഏകപക്ഷീയമായിയെടുക്കുന്നുവെന്നും ഭരണമുന്നണി കണ്‍വീനറായ തന്നെ അറിയിക്കുന്നില്ലെന്നുമുള്ള യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശിന്‍റെ പരാതി തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജ്യ ആവശ്യപ്പെട്ട് കൂടുതൽ പ്രതിഷേധങ്ങൾക്ക് രാജ്യതലസ്ഥാനം വേദിയാകാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങൾ കടുപ്പിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. ഭയം മൂലമാണ് സർക്കാർ ഇതെല്ലാം ചെയ്തുകൂട്ടുന്നതെന്ന് ഖാർഗെ വിമർശിച്ചു. പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ട് ആശങ്കകൾ അറിയിക്കുമെന്നും ഖാർഗെ പറഞ്ഞു.

 

ഇന്ത്യൻ ഐടി ജീവനക്കാരെ കരാർ തൊഴിലാളികളെന്ന് വിളിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ കടുത്ത അമർഷം രേഖപ്പെടുത്തി. അമേരിക്കയുടെ പുരോഗതിയിൽ കുടിയേറ്റക്കാരുടെ സംഭാവനകൾ മറക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.

 

പശ്ചിമ ബംഗാളിലെ രണ്ട് സീറ്റുകളിൽ നടന്ന ഉപതെരഞ്ഞടുപ്പിൽ ബിജെപിക്ക് വിജയം. നന്ദിഗ്രാം, രജിനഗർ സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. നന്ദിഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ആണ് ബിജെപിയുടെ വിജയം.

 

രാജ്യസഭയിലേക്ക് 10 ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. ഉത്തർപ്രദേശിൽ എട്ടും ഉത്തരാഖണ്ഡിലും പശ്ചിമ ബംഗാളിലും ഓരോ സ്ഥാനാർത്ഥിയും എതിരില്ലാതെ വിജയിച്ചു. സമാജ് വാദി പാർട്ടിയുടെ രണ്ടുപേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

 

ഗ്യാനേഷ് കുമാറിനെതിരായ സിജെപി സമരം നേരിടാൻ കോട്ട കെട്ടി ദില്ലി പൊലീസ്. 70 കമ്പനി കേന്ദ്രസേനയെ കൂടി ദില്ലിക്ക് നിയോഗിച്ചു. 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കാൻ പൊലീസ് ശുപാർശ നൽകി. ദില്ലിയിലേക്ക് എത്തുന്ന ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

 

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തുടങ്ങി. പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിലായികുന്നു രാഷ്ട്രപതി ഭവനിലേക്ക് മാർച്ച്. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, ടിഎംസി നേതാവ് മമതാ ബാനർജി എന്നിവർ മാർച്ചിൽ പങ്കെടുത്തു.

 

 

ആകാശച്ചുഴിയിൽ വീണ് യാത്രാ വിമാനം. നിരവധി യാത്രാക്കാർക്ക് ഗുരുതര പരിക്കേറ്റതിന് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചുവിട്ടു. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഏവിയാൻക 042 വിമാനമാണ് ആകാശച്ചുഴിയിൽ വീണത്.

 

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി സൗദി സഖ്യസേന. മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയായ മൂന്ന് മിസൈൽ ലോഞ്ചറുകൾ സഖ്യസേന തകർത്തു.

 

 

ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ നവനീതം നവി പിള്ള. യുഎൻ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണറായിരുന്നു.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *