32 വര്‍ഷത്തിനുശേഷം ‘തേന്മാവിന് കൊമ്പത്ത്’ വീണ്ടും തീയേറ്ററുകളില്‍ എത്തുന്നത് കൂടുതല്‍ ദൃശ്യമികവില്‍. ഒക്ടോബര്‍ ഒന്നിന് ചിത്രം റീ റിലീസ് ചെയ്യും. ഇതുവരെ റീ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍നിന്നു വ്യത്യസ്തമായി 8-കെ നിലവാരത്തില്‍ സ്കാന്‍ചെയ്ത ചിത്രമാകും ഇത്. മൂന്നരവര്‍ഷത്തിനിടെ 14 മലയാള ചിത്രങ്ങള്‍ റീ റിലീസ് ചെയ്തെങ്കിലും എല്ലാംപഴയ ഫിലിമില്‍നിന്ന് 4-കെ നിലവാരത്തില്‍ സ്കാന്‍ചെയ്ത് റീ മാസ്റ്റര്‍ ചെയ്തവയായിരുന്നു. മോഹന്‍ലാല്‍ മാണിക്യനും ശോഭന കാര്‍ത്തുമ്പിയുമായി വേഷമിട്ട് ഹിറ്റായ പ്രിയദര്ശന്ചിത്രമാണ് തേന്മാവിന് കൊമ്പത്ത്. മാറ്റിനി നൗ കമ്പനിയാണ് തേന്മാവിന് കൊമ്പത്ത് വീണ്ടും തിേയറ്ററുകളില്‍ എത്തിക്കുന്നത്. ഈ സിനിമയുടെ ഏറെ പ്രത്യേകതകളുള്ള ദൃശ്യഭംഗി പ്രേക്ഷകര്‍ക്ക് പരമാവധി ആസ്വദിക്കാനായിട്ടാണ് 8-കെ നിലവാരത്തില്‍ ഫിലിം സ്കാന്‍ ചെയ്തത്.
8കെ നിലവാരത്തില്‍ ‘തേന്മാവിന് കൊമ്പത്ത്’ വീണ്ടും
