മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ സമരം ഇന്ന് തുടങ്ങും. രാവിലെ 10 മണിയോടെ ജന്തർ മന്തറിൽ എത്തിച്ചേരാൻ ആണ് സിജെപി ആഹ്വാനം. ഇടത് വിദ്യാർഥി സംഘടനകളും തൃണമൂൽ കോൺഗ്രസ്സും സിപിഎമ്മും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, സമരത്തിന് എത്തുന്ന സിജെപി നേതാക്കളെ വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.
സിജെപി രണ്ടാം ജന്തർമന്തർ പ്രക്ഷോഭം ഇന്ന്
