ഫാന്റസിയും തമാശയും ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമായി ഫഹദ് ഫാസില്‍ ചിത്രം ‘ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. എസ് എസ് രാജമൗലി ആണ് ചിത്രം അവതരിപ്പിക്കുന്നത്. മോഹന്‍ലാലാണ് ചിത്രത്തിന്റെ ട്രെയ്ലറില്‍ അവതരണവുമായി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഫാന്റസി എന്റര്‍ടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബര്‍ 2ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്തും. നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. ഫാന്റസി ഫാമിലി എന്റെര്‍റ്റൈനെര്‍ ചിത്രമായ ഡോണ്ട് ട്രബിള്‍ ദ് ട്രബിളില്‍ തന്റെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസാകും. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
