പൊതുമരാമത്തു സെക്രട്ടറി ആയിരുന്ന കാലത്ത് ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കി. കെ എസ് ടി പി പദ്ധതിയിലെ ക്രമക്കേട്, ഉദ്യോഗസ്ഥ തലത്തിലെ ഇടപെടൽ, മലേഷ്യൻ കമ്പനിയിലെ എഞ്ചിനീയർ ലീ സീ ബീനിന്റെ ആത്മഹത്യയിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പങ്ക് തുടങ്ങിയ കാര്യങ്ങളാവും അന്വേഷിക്കുക. ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് 13 കോടിയോളം രൂപ തടഞ്ഞുവച്ചത് എന്നായിരുന്നു ആരോപണം. തുക ലഭിക്കാത്തതിനെത്തുടർന്നായിരുന്നു ലീ സീ ബീൻ ആത്മഹത്യ ചെയ്തത്.
ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ വേഗത്തിലാക്കി
