7 25

ജനിതകം ഒരു പ്രധാന ഘടകമാണെങ്കിലും ചില ദൈനംദിന ശീലങ്ങളും വൃക്കകളില്‍ കാന്‍സര്‍ ഉണ്ടാകുന്നതിലേക്ക് നയിക്കാം. വെള്ളം കുടിക്കാന്‍ വിട്ടുപോകുന്നത് വൃക്കകളുടെ ആരോഗ്യത്തെ മോശമാക്കും. നിര്‍ജ്ജലീകരണം വൃക്കകളുടെ കാര്യക്ഷമത കുറയ്ക്കുകയും വിഷവസ്തുക്കളുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വൃക്ക കാന്‍സറിന് കാരണമാകുന്നു. അച്ചാറുകള്‍ മുതല്‍ മിക്ക ഭക്ഷണങ്ങളിലും അധികമായി ഉപ്പ് ഉപയോഗിക്കുന്ന ശീലം കാലക്രമേണ വൃക്കകളെ ബുദ്ധിമുട്ടിലാക്കും. ഇത് കാന്‍സറിനുള്ള അന്തരീക്ഷം സൃഷ്ടിക്കും. വേദനസംഹാരികള്‍ കാലക്രമേണ, വൃക്ക കലകളെ നശിപ്പിക്കുകയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പുകവലിച്ചാലും ചവച്ചാലും, പുകയില രക്തപ്രവാഹത്തിലൂടെ വൃക്കകളില്‍ എത്തുകയും അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. കാന്‍സറിന് ഒരു പ്രധാന കാരണമാണിത്. ഗ്രില്‍ ചെയ്തതോ വറുത്തതോ സംസ്‌കരിച്ചതോ ആയ മാംസം പതിവായി കഴിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഹൃദയത്തെ മാത്രമല്ല, വൃക്കകളിലെ ചെറിയ രക്തക്കുഴലുകളെ നശിപ്പിക്കുകയും കാന്‍സര്‍ മാറ്റങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *