സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനെതിരെ വിമർശനവുമായി ബിജെപി. പരമോന്നത കോടതിയിലേക്കുള്ള മാർച്ച് ഒരിക്കലും പാടില്ലാത്തതാണെന്നും കോടതിയുടെ പരിസരം ധർണ സ്ഥലമാക്കി അരാജകത്വം പടർത്തുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. രാഹുലിന്റെ രീതി ഗുണ്ടകളെ പോലെയെന്നും കോൺഗ്രസ് കേരള ഘടകത്തിന്റെ ട്വീറ്റ് ഏറ്റവും ഗൗരവമുള്ളതാണെന്നും വെറും സൂര്യകാന്ത് എന്നാണ് ചീഫ് ജസ്റ്റിസിനെ വിശേഷിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനെതിരെ വിമർശനവുമായി ബിജെപി
