ആർ ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി വി മുരളീധരൻ എംഎൽഎ. ബിജെപി വലിയൊരു പാർട്ടിയാണ് ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയും അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമല്ലെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുല്‍ ഗാന്ധി ദില്ലിയില്‍ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. പുനലൂരില്‍ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയില്‍ സംസാരിക്കവെയാണ് ആര്‍. ശ്രീലേഖ ഈ വിവാദ പരാമർശം നടത്തിയത്.
ആർ ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി വി മുരളീധരൻ
