Untitled Design 2026 10 15T161426.755

ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് പന്തളം കൊട്ടാരത്തിലെ രാമവർമ്മ രാജ, പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുനെയും അനശ്വര എം രഞ്ജിത്തിനെയും ചുമതലപ്പെടുത്തി. ഒക്ടോബർ 17ന് രാവിലെ തിരുവാഭരണ മാളികയുടെ മുൻപിൽ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനു ശേഷം കുട്ടികൾ സന്നിധാനത്തേക്ക് യാത്ര തിരിക്കും. സുപ്രീംകോടതിയുടെ 2011ലെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് കെ ടി തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തെരഞ്ഞെടുപ്പിനായി അയക്കുന്നത്. രണ്ടാം ക്ലാസ് വിദ്യാർഥിയായ ദേവനന്ദൻ അർജുൻ ശബരിമല മേൽശാന്തിയെയും, നാലാം ക്ലാസ് വിദ്യാർത്ഥിയായ അനശ്വര എം രഞ്ജിത്ത് മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *