കിഫ്ബി ഈ രീതിയിൽ തുടരേണ്ടതില്ലെന്ന് വിദഗ്ധ സമിതിയുടെ ശുപാര്ശ. കിഫ്ബി സർക്കാരിന് വൻ ബാധ്യതയെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്ട്ടില് പറയുന്നത്. കിഫ്ബി ഭൂമിയേറ്റെടുക്കലിൽ ഗുരുതര ക്രമക്കേടുണ്ടെന്നും കണ്ണൂരിൽ ഭൂമി വിലയുടെ അഞ്ചിരട്ടി നൽകി 3829 ഏക്കർ 9572 കോടിക്ക് ഏറ്റെടുത്തതിൽ സമഗ്ര അന്വേഷണം വേണമെന്നും റിപ്പോർട്ടില് ആവശ്യപ്പെട്ടു. കിഫ്ബിയുടെ പ്രവർത്തനത്തിൽ ഓഡിറ്റ് വേണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്ശ. പത്ത് വർഷത്തെ പ്രവർത്തനം സിഎജി ഓഡിറ്റ് ചെയ്യണമെന്നും വിപണിയിൽ നിന്ന് വായ്പയെടുക്കാൻ കിഫ്ബിയെ അനുവദിക്കരുതെന്നും വിദഗ്ധ സമിതി ശുപാര്ശ ചെയ്യുന്നു.
കിഫ്ബി ഈ രീതിയിൽ തുടരേണ്ടതില്ലെന്ന് വിദഗ്ധ സമിതിയുടെ ശുപാര്ശ
