പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ എക്സ് യുവി 3എക്സ്ഒ സിഎന്‍ജി വേര്‍ഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രാരംഭ വില 9.99 ലക്ഷം രൂപ. നോര്‍മല്‍, കംഫോര്ട്ട്, സ്പോര്‍ട്സ് എന്നി മൂന്ന് സ്റ്റിയറിങ് മോഡുകളാണ് ഇതിന്റെ പ്രത്യേകത. ആറു എയര്‍ബാഗുകള്‍, നാലു ഡിസ്ക് ബ്രേക്കുകള്‍, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഇബിഡിയോട് കൂടിയ എബിഎസ്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവയാണ് സുരക്ഷ വിഭാഗത്തില്‍ വരുന്നത്. 1.2 ലിറ്റര്‍, ടിസിഎംപിഎഫ്ഐ ടര്‍ബോ പെട്രോള്‍ എന്ജിന് ആണ് ഇതിന് കരുത്തുപകരുന്നത്. ഇത് 110 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 24.70 കിലോമീറ്റര്‍ മൈലേജ് കിട്ടും. നാലു വേരിയന്റുകളില്‍ ലഭ്യമാണ്. ടോപ്പ് മോഡലിന് 12.27 ലക്ഷം രൂപയാണ് വില.
