ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ നിരക്ക് വർധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി വ്യക്തമാക്കി. സൗജന്യ ശൗചാലയങ്ങൾ ഒരുക്കാനെന്ന പേരിൽ ദർശന നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഭക്തരെ കൊള്ളയടിക്കാനുള്ള ആദ്യ ചുവടുവെപ്പാണെന്നും, ഭക്തരെ എങ്ങനെയെല്ലാം ചൂഷണം ചെയ്യാമെന്ന് ഗവേഷണം നടത്തുന്ന ഓഫീസ് മാത്രമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ലെന്ന് ബി ജെ പി
