സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾ, ആന്‍റിബയോട്ടിക്കുകൾ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓരോ ജില്ലകളിലെയും ഡി.എം.ഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി എല്ലാ സ്ഥാപനങ്ങളിലും മരുന്നുകളുടെ സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കാനും ദൗർലഭ്യം ഒഴിവാക്കാൻ മുൻകൂട്ടി നടപടികൾ സ്വീകരിക്കാനും ജില്ലാതല മരുന്ന് നിരീക്ഷണ സമിതികൾ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
സർക്കാർ ആശുപത്രികളിൽ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ മന്ത്രി
