ബാങ്കുകളിലെ സ്വര്‍ണപ്പണയ വായ്പകളില്‍ റെക്കോഡ് വര്‍ധന. ജൂണ്‍ 30-വരെയുള്ള കണക്കുകള്‍പ്രകാരം സംസ്ഥാനത്തെ ബാങ്കുകളിലെ സ്വര്‍ണപ്പണയ വായ്പകളുടെ മൊത്തം മൂല്യം 1.48 ലക്ഷം കോടി രൂപയാണ്. രണ്ടുവര്‍ഷത്തിനിടെ 44.1 ശതമാനം വര്‍ധനയുണ്ടായി. 2024 ജൂണില്‍ 1,02,654.60 കോടി രൂപയായിരുന്ന വായ്പാ തുക രണ്ടുവര്‍ഷത്തിനുള്ളില്‍ 45,294.31 കോടി രൂപ വര്‍ധിച്ച് 1,47,948.91 കോടി രൂപയിലെത്തി. ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക സ്വര്‍ണവായ്പകള്‍ ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി രൂപയെന്ന പരിധി കടന്നു. 2026 ജൂണ്‍ അവസാനത്തോടെ ഇത് 1,06,726.41 കോടി രൂപയായി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 29,500 കോടി രൂപയുടെ വര്‍ധനവാണ് ഈ വിഭാഗത്തിലുണ്ടായത്. കാര്‍ഷികേതര സ്വര്‍ണവായ്പകളിലാണ് ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത്. വായ്പാതുക 25,428.08 കോടി രൂപയില്‍നിന്ന് 41,222.55 കോടി രൂപയായി ഉയര്‍ന്നു. 63 ശതമാനം വര്‍ധന. എസ്.ബി.ഐ – 28,623.32 കോടി രൂപ, കാനറ ബാങ്ക് – 25,828.92 കോടി രൂപ, ഫെഡറല്‍ ബാങ്ക് – 12,202.39 കോടി രൂപ, സൗത്ത് ഇന്ത്യന്‍ ബാങ്ക് – 7,873.67 കോടി രൂപ, ബാങ്ക് ഓഫ് ബറോഡ – 6,920.41 കോടി രൂപ, സി.എസ്.ബി ബാങ്ക് – 5,444.79 കോടി രൂപ എന്നിങ്ങനെയാണ് ബാങ്കുകള്‍ അനുവദിച്ച വായ്പാതുക.
