ഇന്ത്യയിൽ എല്ലായിടത്തും പവര്‍ കട്ടുണ്ടെന്നും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ഈ മാസം ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മാസം മുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ നാളെ വിപുലമായ യോഗം ചേരും.ഒരാഴ്ചയ്ക്കുള്ളിൽ കണ്‍ട്രോള്‍ ആകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞെങ്കിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. സര്‍ക്കാരിന് ഷോക്കായ വൈദ്യുതി പ്രതിസന്ധിയിൽ മുന്‍ സര്‍ക്കാരിനെ പഴിക്കുന്നത് മുഖ്യമന്ത്രി അവര്‍ത്തിച്ചു. യുഡിഎഫ് കാലത്തെ ദീര്‍ഘ കരാര്‍ നഷ്ടമുണ്ടാക്കിയെന്ന വിജിലന്‍സ് കണ്ടെത്തൽ പുറത്തുവന്നെങ്കിലും 465 മെഗാവാട്ടിന്‍റെ കരാര്‍ ഇടതു സര്‍ക്കാരിന്‍റെ കാലത്ത് റദ്ദാക്കിയത് തെറ്റായിപ്പോയെന്ന് വിമര്‍ശനം തുടരുകയാണ്. ഇതിനൊപ്പമാണ് സെപ്തംബറിൽ ഉയര്‍ന്ന ഉപയോഗം മുന്‍കൂട്ടി ആസൂത്രണം ചെയ്തില്ലെന്ന് സമ്മതിക്കുന്നതും.
ഇന്ത്യയിൽ എല്ലായിടത്തും പവര്‍ കട്ടുണ്ടെന്നും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ
