വിവിധ സംസ്ഥാനങ്ങളിലെ പുതിയ ചുമതലക്കാരെ ബി ജെ പി പ്രഖ്യാപിച്ചു . കേരളത്തിന്റെ ചുമതലയിൽനിന്ന് പ്രകാശ് ജാവ്ദേക്കറെ മാറ്റിയതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. കർണാടകയിൽനിന്നുള്ള രാജ്യസഭാ എം പിയും ആർ എസ് എസ് നേതാവുമായ ബി ജെപി ദേശീയ വൈസ് പ്രസിഡന്‍റ് പ്രൊഫ. എം നാഗരാജുവാണ് ആണ് പുതിയ പ്രഭാരി. സഹപ്രഭാരി സ്ഥാനത്തുനിന്നും അപരാജിത സാരംഗിയെയും മാറ്റി. തമിഴ്നാട്ടിൽ നിന്നുള്ള ദേശീയ സെക്രട്ടറി എം. വെങ്കിടേഷാണ് പുതിയ സഹപ്രഭാരി. പ്രകാശ് ജാവദേക്കർക്ക് പകരം ചുമതല നൽകിയിട്ടില്ല. തമിഴ്‌നാടിന്റെയും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തരാഖണ്ഡിന്റെയും ചുമതല ആർ എസ് എസ് നേതാവ് റാം മാധവിനാണ്. ഇതിന് പുറമെ, പുതുച്ചേരിയുടെ ചുമതല കെ സുരേന്ദ്രനും ലക്ഷദ്വീപിന്റെ ചുമതല ജോർജ് കുര്യനും നൽകിയപ്പോൾ അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെ ചുമതലയും ഗോവയുടെ സഹപ്രഭാരി സ്ഥാനവും നൽകിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ പുതിയ ചുമതലക്കാരെ ബി ജെ പി പ്രഖ്യാപിച്ചു
