സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ രാജ്യത്തെ വിവിധ ബാങ്ക് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിന്റെ പശ്ചാത്തലത്തില്‍, ഇടപാടുകാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നിര്‍ണായക നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 27 ഞായറാഴ്ച രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും സാധാരണ പോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ശാഖകള്‍, എ.ടി.എമ്മുകള്‍, കറന്‍സി ചെസ്റ്റുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) ദിവസങ്ങളിലെ അവധിക്ക് തൊട്ടുപിന്നാലെ മൂന്ന് ദിവസത്തെ പണിമുടക്ക് കൂടി വന്നാല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് ഞായറാഴ്ച ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
സെപ്റ്റംബര്‍ 27 ഞായറാഴ്ച എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കും
