പ്രീമിയം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് പുതിയ ചിപ്പുകളുമായി ക്വാല്‍കോം. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീം ജെന്‍ 6, സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6 എന്നിവയാണ് കമ്പനി പുറത്തിറക്കിയത്. സ്മാര്‍ട്ട്ഫോണുകളില്‍ മികച്ച പ്രകടനവും മികച്ച ഓണ്‍-ഡിവൈസ് എഐയും നല്‍കുന്ന ചിപ്പുകള്‍ ഏജന്റിക് എഐ യുഗത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുമെന്നാണ് അവകാശവാദം. പുതിയ രണ്ട് സ്‌നാപ്ഡ്രാഗണ്‍ പ്ലാറ്റ്ഫോമുകളും ക്വാല്‍കോമിന്റെ കസ്റ്റം ഒറിയോണ്‍ സിപിയു, അഡ്രിനോ ജിപിയു, ഹെക്‌സാഗണ്‍ എന്‍പിയു എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ശക്തമായ മൊബൈല്‍ പ്ലാറ്റ്ഫോമാണ് സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീം ജെന്‍ 6 എന്ന് ക്വാല്‍കോം അവകാശപ്പെടുന്നു. ദൈനംദിന ജോലികള്‍ ചെയ്യുന്നതിനായി എഐ ഏജന്റുകളെ പ്രവര്‍ത്തനക്ഷമമാക്കാനാണ് ഈ ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
