12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി നേതാവായി മന്ത്രിയുടെ രാജി. പാർട്ടിയിലും സർക്കാരിലും കരുത്തനായ ആളാണ് ധർമ്മേന്ദ്രപ്രധാൻ. ഒഡീഷയിൽ നിന്നുള്ള ആർഎസ്എസ് നേതാവായ പ്രധാനെ ഓഡിഷയും ബംഗാളും പിടിക്കാൻ അഹോരാത്രം പിടിക്കാൻ ശ്രമിച്ച നേതാവാണ്. എന്നാൽ യുവപ്രതിഷേധത്തിൽ പ്രധാൻ ഇറങ്ങേണ്ടി വന്നു. എന്തൊക്കെ ആരോപണങ്ങൾ ഉണ്ടായാലും പ്രക്ഷോഭങ്ങളോ പ്രതിപക്ഷആവശ്യങ്ങളോ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന കാഴ്ചയാണ് ഇതുവരെ ഉണ്ടായിരുന്നു. രണ്ട് മന്ത്രിമാർ മാത്രമാണ് ഇതിനിടെ രാജി വച്ചത്. മി ടു ആരോപണത്തിൻ്റെ പേരിൽ എം […]
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ. ആർ എസ് എസും ബി ജെ പിയും ചേർന്ന് ജനാധിപത്യപരമായ എല്ലാ പ്രതിഷേധങ്ങളെയും ദേശവിരുദ്ധമെന്ന് മുദ്രകുത്തി തകർക്കാനും ജയിലിലടയ്ക്കാനും ശ്രമിച്ചെങ്കിലും, യുവജനത ഇന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണുണ്ടായത്. വമ്പിച്ച രീതിയിലുള്ള ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ ഈ പോരാട്ടത്തിന് സാധിച്ചുവെന്നും ആദ്യം പ്രക്ഷോഭത്തോടു മുഖംതിരിഞ്ഞു നിന്ന കോൺഗ്രസിന് പോലും പിന്നീട് മാറിനിൽക്കാൻ […]
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർത്ഥി സമൂഹത്തിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യം മുട്ടുകുത്തിയതിന്റെ തെളിവാണ് രാജിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിദ്യാർഥി സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയാണെന്നും വിദ്യാർത്ഥികളുടെ അവകാശപ്പോരാട്ടം വിജയം കണ്ടതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു മന്ത്രിയുടെ രാജി കൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, വിശ്വാസ്യത തകർന്ന നാഷണൽ […]
ആത്മഹത്യ ചെയ്ത കുട്ടികളുടെ ചിത്രത്തെ നോക്കി നിങ്ങൾക്ക് നീതി കിട്ടിയെന്ന് പറഞ്ഞ് അഭിജിത്ത് ദീപ്കെ
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ജന്തർ മന്തറിൽ 35 ദിവസമായി നടത്തിവരുന്ന സമരത്തിനൊടുവിലുണ്ടായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി പാറ്റകളുടെ വിജയമെന്ന് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേ. ആത്മഹത്യ ചെയ്ത കുട്ടികളുടെ ചിത്രത്തെ നോക്കി നിങ്ങൾക്ക് നീതി കിട്ടിയെന്ന് പറഞ്ഞ ദീപ്കെ കുട്ടികൾക്ക് ആദരാഞ്ജലി നേരുന്നുവെന്നും കൂട്ടിച്ചേർത്തു.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 25, ശനി
നീറ്റ് പരീക്ഷ ക്രമക്കേടില്‍ പാറ്റകളും പ്രതിപക്ഷവും കേന്ദ്രത്തെ വിറപ്പിച്ചു. ഒടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാര്‍ട്ടിയും ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് രാജി. പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ ജില്ലാ അടിസ്ഥാനത്തില്‍ മെഴുകുതിരി മാര്‍ച്ച് പ്രഖ്യാപിച്ച് സിജെപി. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെച്ചില്ലെങ്കില്‍ ഡല്‍ഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും സംഘടന […]
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രധാൻ രാജിവെക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കിയിരുന്നു.
മദ്ധ്യാഹ്‌ന വാർത്തകൾ
പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ ജില്ലാ അടിസ്ഥാനത്തിൽ മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് സിജെപി. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു. വഖഫ് വിവാദത്തിൽ താൻ വർഗീയത പരത്തുന്നുവെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പരാമർശം തെറ്റാണെന്നും സംഘപരിവാറിന്റെ നാവായി വിഡി സതീശൻ മാറിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ സംഘ പരിവാർ സേവയാണ് നടത്തുന്നത്, മുഖ്യമന്ത്രി നില വിട്ട് […]
വിഴിഞ്ഞത്തു നിന്നും ഇനി കരമാര്‍ഗമുള്ള ചരക്കുനീക്കവും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമ അനുമതി ലഭിച്ചു. ഓഗസ്റ്റ് 18 മുതല്‍ തുറമുഖത്ത് കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് അറിയിച്ചു. കണ്ടെയ്നറുകള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഇതുവരെ കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് മാത്രമായിരുന്നു വിഴിഞ്ഞത്ത് ചരക്കുനീക്കം നടത്തിയിരുന്നത്. വിഴിഞ്ഞം തുറമുഖത്തിനും മറ്റ് കസ്റ്റംസ് സ്റ്റേഷനുകള്‍ക്കും ഇടയില്‍ റോഡ് മാര്‍ഗമുള്ള കണ്ടെയ്നര്‍ നീക്കത്തിനും കസ്റ്റംസ് നിയമം സെക്ഷന്‍ 54 പ്രകാരം അനുമതിയുണ്ട്. തുറമുഖത്തെത്തുന്ന എല്ലാ […]
മൂന്ന് ഫോള്‍ഡബിള്‍ ഫോണുകളുമായി സാംസങ്
പുതിയ മൂന്ന് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് സാംസങ്. ഗാലക്‌സി ഇസഡ് ഫോള്‍ഡ് 8, ഗാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാ, ഗാലക്‌സി ഇസഡ് ഫ്‌ലിപ് 8 എന്നീ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഗാലക്‌സി ഇസഡ് ഫോള്‍ഡ് 8 ഫോണിന്റെ പുറത്തുള്ള ഫ്രണ്ട് ഡിസ്പ്ലേ 5.5 ഇഞ്ചും അകത്തെ പ്രധാന ഡിസ്പ്ലേ 7.6 ഇഞ്ചുമാണ്. ഇതില്‍ വൈഡ്, അള്‍ട്രാ വൈഡ് ലെന്‍സുകള്‍ അടങ്ങിയ രണ്ട് പിന്‍കാമറകളാണുള്ളത്. ഗാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാക്ക് 6.5 ഇഞ്ച് വലിപ്പമുള്ള ഫ്രണ്ട് സ്‌ക്രീനും […]
‘മെറിബോയ്സ്’ ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍
പുതുമുഖ താരനിരയുമായി എത്തുന്ന ‘മെറിബോയ്സ്’ എന്ന ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖ താരങ്ങള്‍ക്ക് അവസരം ഒരുക്കി മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഐശ്വര്യ രാജ് ആണ് ‘മെറി ബോയ്സി’ലെ നായിക. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ റിലീസിനെത്തും. തിരക്കഥയും സംഭാഷണവും ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. കീര്‍ത്തന പി.എസ്, ശ്വേതാ വാര്യര്‍, പാര്‍വതി അയ്യപ്പദാസ്, ആതിര രാജീവ് എന്നീ പുതുമുഖതാരങ്ങള്‍ […]
