തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ദ പാരഡൈസ്’ ടീസര്‍ പുറത്ത്. 1 മിനിറ്റും 42 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഒരു മാസ്സ് ടീസര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 24 ന് ചിത്രം ആഗോള റിലീസായി എത്തും. ത്രസിപ്പിക്കുന്ന ആക്ഷന്‍ ആണ് ടീസറിന്റെ ഹൈലൈറ്റ്. അതിനൊപ്പം ടീസറിലെ പഞ്ച് ഡയലോഗുകളും ബ്രഹ്മാണ്ഡ ദൃശ്യങ്ങളും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്. വയലന്‍സിന് വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗംഭീര പശ്ചാത്തല സംഗീതം ടീസറിനെ ആവേശകരമാക്കിയിട്ടുണ്ട്. വില്ലന്‍ വേഷം ചെയ്യുന്ന ബോളിവുഡ് താരം രാഘവ് ജൂയലും വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം. എസ് ചൗധരി, രാം ജഗന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ ആണ് ചിത്രമെത്തുക.
നാനി നായകനായ ‘ദ പാരഡൈസ്’ ടീസര്‍
