2 10

ഡീപ്പ് ഫേക്കുകളും വ്യാജ നിര്‍മിത ബുദ്ധി ഉള്ളടക്കങ്ങളും തടയുന്നതിനായി കര്‍ശന നിയമപരിഷ്‌കാര നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. കോടതി ഉത്തരവോ ഔദ്യോഗിക അറിയിപ്പോ ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ നിയമവിരുദ്ധ നിര്‍മിത ബുദ്ധി ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍മീഡിയറികള്‍ ബാധ്യസ്ഥരായിരിക്കും. നിലവിലിത് 36 മണിക്കൂറായിരുന്നു. കൂടാതെ, നിര്‍മിത ബുദ്ധി ഉള്ളടക്കങ്ങള്‍ക്ക് വ്യക്തമായ ലേബലിംഗ് നിര്‍ബന്ധമാക്കാനും, വ്യാജ ദൃശ്യങ്ങള്‍, എഐ അധിഷ്ഠിത വ്യാജ വിവരങ്ങള്‍, ദോഷകരമായ സിന്തറ്റിക് ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ട പരാതികളില്‍ അതിവേഗം നടപടിയെടുക്കാന്‍ പരാതിപരിഹാര സംവിധാനം ഏര്‍പ്പെടുത്താനും പുതിയ നിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. നിര്‍മിത ബുദ്ധി ഡീപ്പ് ഫേക്കുകളും വ്യാജ ശബ്ദം, വീഡിയോ, ടെക്സ്റ്റ് ഉള്‍പ്പെടെ മറ്റ് സിന്തറ്റിക് വിവരങ്ങളും ഉയര്‍ത്തുന്ന ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഐടി മന്ത്രാലയം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *