അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചാരു വാക്കന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മഹാരാജ ഹോസ്റ്റല്‍’. ജൂലൈ 24 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ധരേ ധാത്രേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിത ഹരിബാബുവാണ്. അശ്വിന്‍ റാമിന്റേതാണ് സംഗീതം. അനില രാജീവ് ആണ് പാടിയിരിക്കുന്നത്. ഹൊറര്‍ കോമഡി ഗണത്തില്‍ പെട്ട ചിത്രമാണ് മഹാരാജ ഹോസ്റ്റല്‍. ചിത്ര നായര്‍, സജിന്‍ ചെറുകയില്‍, ആന്‍ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആര്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡന്റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്.
