നീറ്റ് ചോദ്യങ്ങൾ, സുരക്ഷാ വീഴ്ച മുതലെടുത്ത് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരിൽ ഒരാൾ പേപ്പറിൽ എഴുതി പുറത്തേക്ക് കടത്തുക ആയിരുന്നുവെന്ന് സിബിഐ കണ്ടെത്തി. മറ്റ് രണ്ടു പേർ ആകട്ടെ ചോദ്യങ്ങൾ ഓർത്തുവച്ച് കുറിപ്പുകളാക്കി ചോർത്തി. 135ഓളം ചോദ്യങ്ങളാണ് ഇത്തരത്തിൽ പുറത്തെത്തിച്ചത്. രണ്ട് പാളിച്ചകളാണ് സിബിഐ കണ്ടെത്തിയത്. സിസിടിവി നിരീക്ഷണമോ പുറത്തേക്ക് പോകും മുൻപ് ദേഹപരിശോധനയോ ഉണ്ടായില്ല എന്നാണ് സിബിഐയുടെ കണ്ടെത്തൽ.
സുരക്ഷാ വീഴ്ച മുതലെടുത്ത് വിഷയ വിദഗ്ധർ നീറ്റ് ചോദ്യങ്ങൾ പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് സിബിഐ
