Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി വിജയനും വീണയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. വീണ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് 2024 ഏപ്രിൽ 17ന് ശശിധരൻ കർത്ത നൽകിയ മൊഴിയാണ് തിരിച്ചടിയാവുക. സേവനം നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചിരുന്നതായി ഇ ഡി വ്യക്തമാക്കി. പിണറായി വിജയൻ മുഖ്യമന്ത്രി ആയതുകൊണ്ടാണ് വീണയ്ക്ക് പണം നൽകിയതെന്നും കർത്ത മൊഴി നൽകിയിരുന്നു.

Posted inബിസിനസ്സ്

ഫ്ളിപ്കാര്‍ട്ട് ഫുഡ് ഡെലിവറി വിപണിയിലേക്കും

ഇ-കൊമേഴ്സ് ഭീമനായ ഫ്ളിപ്കാര്‍ട്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയിലേക്കും. നിലവില്‍ ഈ മേഖലയില്‍ മുന്നിട്ടുനില്‍ക്കുന്ന സൊമാറ്റോ, സ്വിഗ്ഗി എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാകും ഇത്. തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സേവനം ലഭ്യമാക്കുക. ഫ്ളിപ്കാര്‍ട്ടിന്റെ ക്വിക്ക് കൊമേഴ്സ് സേവനമായ ‘ഫ്ളിപ്കാര്‍ട്ട് മിനിറ്റ്സ്’ അവതരിപ്പിച്ചതും ഇതേ മാതൃകയിലായിരുന്നു. നിലവില്‍ സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലര്‍ത്തുന്ന ഫുഡ് ഡെലിവറി വിപണിയിലേക്ക് ഫ്ളിപ്കാര്‍ട്ടിന്റെ വലിയ ഉപഭോക്തൃ അടിത്തറയും ശക്തമായ ലോജിസ്റ്റിക്സ് ശൃംഖലയും എത്തുന്നതോടെ മത്സരരംഗം കൂടുതല്‍ […]

Posted inടെക്നോളജി

ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ‘ബിറ്റ്ചാറ്റ്’ ആപ്പ്

ഡല്‍ഹിയില്‍ നടക്കുന്ന സിജെപി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ, ഇന്റര്‍നെറ്റ് ഇല്ലാത്ത സാഹചര്യത്തിലും സന്ദേശങ്ങള്‍ അയക്കാന്‍ സഹായിക്കുന്ന ‘ബിറ്റ്ചാറ്റ്’ ആപ്പിന്റെ റിപ്പോസിറ്ററികള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗിറ്റ്ഹബിന് നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ നെറ്റ്വര്‍ക്കുകളോ ഇന്റര്‍നെറ്റോ സെന്‍ട്രല്‍ സെര്‍വറുകളോ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഡീസെന്‍ട്രലൈസ്ഡ് പിയര്‍-ടു-പിയര്‍ മെസ്സേജിങ് ആപ്പാണ് ബിറ്റ്ചാറ്റ്. ഫോണ്‍ നമ്പറോ ഇമെയിലോ നല്‍കി ബിറ്റ്ചാറ്റില്‍ അക്കൗണ്ട് തുടങ്ങേണ്ടതില്ല. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള ഫോണുകള്‍ തമ്മില്‍ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കപ്പെടുകയും, ഒരു ഉപയോക്താവില്‍ നിന്ന് മറ്റൊരാളിലേക്ക് സന്ദേശങ്ങള്‍ കൈമാറപ്പെടുകയും […]

Posted inവിനോദം

‘ബത്ലഹേം കുടുംബ യൂണിറ്റ്’ സിനിമയിലെ ആദ്യ ഗാനം

  നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റ്’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. എം.ജി ശ്രീകുമാറിന്റെ ശബ്ദത്തില്‍ എത്തിയിരിക്കുന്ന ‘മാന്ത്രികം’ എന്ന ഗാനം ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ഓണം റിലീസായി ചിത്രം ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും. റോം – കോം ജോണറില്‍ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളില്‍ എത്തുന്നത് നര്‍മ്മ മുഹൂര്‍ത്തങ്ങളും പ്രണയ നിമിഷങ്ങളുമൊക്കെയായാണ്. ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. സംഗീത് പ്രതാപ്, […]

Posted inവിനോദം

ഒന്നര മില്യണ്‍ കാഴ്ചക്കാരുമായി ‘ഖലീഫ’യിലെ ഗാനം

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഖലീഫ’യിലെ, ജേക്‌സ് ബിജോയ് ഈണം പകര്‍ന്ന ‘അസലായവളെ’ എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഒന്നര മില്യണ്‍ കാഴ്ചക്കാരെയാണ് ഈ ഗാനം യൂട്യൂബില്‍ നിന്ന് നേടിയത്. സിദ് ശ്രീറാം, മഖ്ബൂല്‍ മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഈ മനോഹരമായ പ്രണയ ഗാനത്തിന് വരികള്‍ രചിച്ചത് മുത്തു ആണ്. ഈ വര്‍ഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 25, ശനി

നീറ്റ് പരീക്ഷയുടെ നടത്തിപ്പു ചുമതലയുള്ള എന്‍ടിഎയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയും ക്രിമിനല്‍ നടപടിയും സ്വീകരിക്കും. നീറ്റ് അടക്കമുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് നടപടി. രാത്രി എട്ടു മണിക്കാണു നടപടി വിവരം പുറത്തുവിട്ടത്. പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നവര്‍ക്കുള്ള ശിക്ഷ പത്തു കോടി രൂപ വരെ പിഴയും പത്തു വര്‍ഷം വരെ തടവുമായി വര്‍ധിപ്പിക്കാനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കും. കേസുകളിലെ വിചാരണ 3 മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ബില്ലില്‍ […]

Posted inഓട്ടോമോട്ടീവ്

എഡിവി160 അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ ഇരുചക്രവാഹനം എഡിവി160 അവതരിപ്പിച്ചു. ഏറ്റവും പ്രധാനമായി, ഇ85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മികവേറിയ ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടര്‍ എന്ന അവകാശവാദത്തോടെയാണ് കമ്പനി എഡിവി 160 പുറത്തിറക്കിയിരിക്കുന്നത്. എഡിവി160 ന്റെ ഋ85 മികച്ച പവര്‍റാണുള്ളണ്. 16.3ബിഎച്പി കരുത്തും 14.9എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 157സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഈ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്, കൂടാതെ സിവിടിയും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ വില്‍പ്പനയിലുള്ള പരമ്പരാഗത പെട്രോള്‍ സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി, 85 ശതമാനം […]

Posted inപുസ്തകങ്ങൾ

മീന്‍കള്ളത്തിപ്പക്ഷി

നമുക്കുചുറ്റും കാണുന്ന പരിചിതകാഴ്ചകളെ അനായാസം ഉള്ളില്‍ത്തട്ടുന്ന അനുഭവമാക്കി മാറ്റുന്ന പതിമൂന്ന് കഥകളുടെ സമാഹാരം. സ്വാതന്ത്ര്യത്തിനും സ്‌നേഹത്തിനും തുല്യതയ്ക്കും പ്രാധാന്യം നല്‍കി രചിക്കപ്പെട്ട കഥകളോരോന്നും കുട്ടികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. പക്ഷിമൃഗാദികളും പ്രകൃതിയും വ്യത്യസ് തലമുറകളിലെ മനുഷ്യരും ചേര്‍ന്നുള്ള വ്യത്യസ്തമായ ബാലസാഹിത്യകൃതി. ‘മീന്‍കള്ളത്തിപ്പക്ഷി’. അനിത കെ. കാര. കൈരളി ബുക്‌സ്. വില 190 രൂപ.  

Posted inആരോഗ്യം

തലമുടിയുടെ വളര്‍ച്ചയ്ക്ക് ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

തലമുടിയുടെ നല്ല വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകമാണ് ബയോട്ടിന്‍. മുടികൊഴിച്ചില്‍ അകറ്റാനും, കരുത്തുള്ള മുടിക്കും ബയോട്ടിന്‍ ലഭിക്കാനും ഈ ഭക്ഷണങ്ങള്‍ കഴിക്കാം. മുട്ടയില്‍ ധാരാളം ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് കട്ടിയും കരുത്തുമുള്ള തലമുടി ലഭിക്കാന്‍ സഹായിക്കും. ബ്രേക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തി കഴിക്കുന്നതും ഗുണകരമാണ്. ചീരയില്‍ ബയോട്ടിന്‍, അയണ്‍, വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് തലമുടി നന്നായി വളരാന്‍ സഹായിക്കും. ബദാമില്‍ ധാരാളം ബയോട്ടിനും വിറ്റാമിന്‍ ഇയും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും […]

Posted inലേറ്റസ്റ്റ്

ജന്തർ മന്തർ സമരത്തിൽ പങ്കെടുത്തവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കുന്നുവെന്ന വാർത്ത ഡൽഹി പോലീസ് നിഷേധിച്ചു

ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ സമരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കെടുത്തവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കുന്നുവെന്ന വാർത്തകൾ തള്ളി ഡൽഹി പോലീസ്. ഇത്തരത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സമരക്കാരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും ഡൽഹി പൊലീസ് എക്സിലൂടെ വ്യക്തമാക്കി. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.