w 412h 232croprect 1x0x1278x719imgid 01kzbfq10pjd13w9vycr1shhy9imgname fotojet 41 1786018235414

സംഘടന സംവിധാനം വിപുലീകരിച്ച് തുടർസമര പരിപാടികൾക്കൊരുങ്ങി സിജെപി. സെപ്റ്റംബറിൽ പൊതുജനങ്ങളെ കേൾക്കാൻ ക്യാ ബോൽത്തി പബ്ലിക് ക്യാമ്പയിൻ തുടങ്ങാനും ഛത്രപതി സാംബാജി നഗറിൽ ചേർന്ന കോർ കമ്മിറ്റി തീരുമാനിച്ചു. ഇതിനിടെ മുംബൈയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് രണ്ടായിരത്തോളം കുട്ടികളോട് സംവദിച്ചു.സമ്മർദ ശക്തിയാകാൻ ബലമുള്ളൊരു നേതൃത്വവും അംഗങ്ങളും വേണം. അതിനാൽ അംഗത്വ വിതരണം നടത്തിയും രാജ്യ വ്യാപക ക്യാമ്പയിനുകൾ ഏറ്റെടുത്തും അടിത്തറ ശക്തമാക്കാനാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപകെയുടെ സാംബാജി നഗറിലെ വീട്ടിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ. സെപ്റ്റംബറിൽ പൊതുജനങ്ങളെ കേൾക്കാൻ ക്യാ ബോൽതി പബ്ലിക് ക്യാമ്പയിൻ തുടങ്ങും. വെബ്സൈറ്റ് രൂപീകരിച്ച് അംഗത്വം വിതരണം ചെയ്യും. അഭിജിത് ദിപ്കെ കൺവീനറായും സൗരവ് ദാസും അശുതോഷ് രംഗയും കോ കൺവീനർമാരായും ആണ് കമ്മിറ്റി. രാജ്യത്തെ 5 സോണുകളിൽ ഉപസമിതികൾ രൂപീകരിച്ചു. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണം ആണ് പ്രധാന ലക്ഷ്യം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *