ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും ബിജെപി നേതാവ് അമിത് മാളവ്യയും തമ്മിൽ വാക്പോര്.സാമൂഹികമാധ്യമങ്ങളിലൂടെയാണ് എഥനോൾ മിശ്രിത പെട്രോളിനെച്ചൊല്ലി ഇരുവരും പോരടിച്ചത്.കേന്ദ്രം നടപ്പാക്കിയ ഇ20 പെട്രോളിനെതിരേ(20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ആംആദ്മി പാർട്ടി വിപുലമായ പ്രചരണം ആരംഭിച്ചിരുന്നു. ഇ20 പെട്രോൾ വാഹനങ്ങളെ നശിപ്പിക്കുന്നതായും അതിനാൽ ഇ20 പെട്രോൾ പിൻവലിക്കണമെന്നുമാണ് ആംആദ്മി പാർട്ടിയുടെ ആവശ്യം. ഇതിനുപിന്നാലെയാണ് എഥനോൾ മിശ്രിത പെട്രോളുമായി ബന്ധപ്പെട്ട് ഡൽഹി മുൻ മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാൾ വിവിധ ആരോപണങ്ങൾ ഉന്നയിച്ചത്.
ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും ബിജെപി നേതാവ് അമിത് മാളവ്യയും തമ്മിൽ വാക്പോര്
