3 9

രാജേഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിഷ്ണു രാമചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളും തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. സി.ഐ. ആന്റോ ഈപ്പന്‍ എന്ന കേന്ദ്രകഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രത്തില്‍ അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു. ഗാനങ്ങള്‍ക്ക് കൈതപ്രം, ജിസ് ജോയ്, ജോ പോള്‍ എന്നിവര്‍ വരികള്‍ ഒരുക്കുന്നു. ഹരി ചരണ്‍, സിതാര കൃഷ്ണകുമാര്‍, സയനോര, അതുല്‍ നറുകര, യാസിന്‍ നിസാര്‍, അജയ് ശ്രാവണ്‍, ആരതി എം.എന്‍. അശ്വിന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *