നീറ്റ് പരീക്ഷാ ക്രമക്കേടിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനലാണെന്നും രാജിവെക്കണമെന്നും രാഹുൽ ഗാന്ധി.നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനലാണെന്നും പ്രതിഷേധിച്ച കുട്ടികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും രാഹുൽ തുറന്നടിച്ചു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ രൂക്ഷഭാഷയിൽ രംഗത്തെത്തിയ രാഹുൽ, കുട്ടികൾക്ക് നേരെ പെല്ലറ്റ്ഗൺ […]
എൻടിഎയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു
എൻടിഎയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. വീഴ്ച വരുത്തിയ ചില ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയും ക്രിമിനൽ നടപടിയും സ്വീകരിക്കും. നീറ്റ് അടക്കമുള്ള ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിലാണ് നടപടി. എൻടിഎ ഉടച്ച് വാർക്കാനുള്ള കൂടുതൽ നടപടികൾ വരും ദിവസങ്ങളിലെന്നും റിപ്പോർട്ട്. രാത്രി 8 മണിക്കായിരുന്നു നടപടി വിവരം പുറത്തുവിട്ടത്. അതേസമയം, നിരോധനാജ്ഞ ഏർപ്പെടുത്തിയ മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് ദില്ലി ട്രാഫിക്ക് പൊലീസ് രംഗത്തെത്തി. ഓൺലൈൻ ടാക്സി സർവീസുകൾക്കും ഫുഡ് ഡെലിവറി സർവ്വീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങളോട് ഈ മേഖലകൾ സന്ദർശിക്കുന്നത് […]
രാത്രി വാർത്തകൾ
എൻടിഎയിൽ വൻ അഴിച്ചു പണിക്ക് സാധ്യതയെന്ന് സൂചന. നാൽപ്പതിലധികം ഉദ്യോഗസ്ഥരെ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ന് രാത്രി 8 മണിക്ക് പ്രഖ്യാപനമെന്നും സൂചന. സിജെപി സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സർക്കാർ എൻടിഐയിൽ അഴിച്ചുപണിയെന്ന വാർത്ത വരുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജിയിൽ സർക്കാർ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങൾ. ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. […]
റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട് ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥി അമൽ ആണ് മരിച്ചത്. റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വിദ്യാർത്ഥിയുടെ തലയിലൂടെയാണ് ലോറി കയറിയത്. മണാശ്ശേരി ഗവൺമെന്‍റ് സ്കൂൾ വിദ്യാർത്ഥിനിയാണ്. സംഭവ സ്ഥലത്ത് വച്ച്തന്നെ വിദ്യാർത്ഥി മരിച്ചു. മുക്കം പുൽപറമ്പിൽവച്ചാണ് അപകടം നടന്നത്.
പ്രിയദർശിനി സർവീസുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി
കെഎസ്ആർടിസി പ്രിയദർശിനി സർവീസുകൾക്ക് നേരെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും സർവീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിൽ, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നു കെഎസ്ആർടിസി അറിയിച്ചു. ഇന്നലെ വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയിൽ പ്രിയദർശിനി ബസ് തടഞ്ഞുനിർത്തി സ്വകാര്യ ബസിലെ ജീവനക്കാർ കെ എസ് ആർ ടി സി ജീവനക്കാരോട് അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ബസിന്റെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് തകർക്കുകയും ചെയ്തു.വിവരം ഉടൻ വൈക്കം പൊലീസിനെ അറിയിക്കുകയും പൊലീസ് ഇടപെട്ട് ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. […]
നാളെ മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ
സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്നും കേന്ദ്രമന്ത്രി ജെ പി നഡ്ഡ. രണ്ടുമണിക്കൂർ നേരമാണ് സിജെപി വക്താക്കളുമായി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിജെപി, വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ചു നിന്നതോടെ സർക്കാർ കൂടുതൽ സമയം തേടിയിരുന്നു. ആത്മഹത്യചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരായ കേസ് പിൻവലിക്കൽ എന്നീ നിർദേശങ്ങൾ അംഗീകരിച്ചു. പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗത്തിനിരയായ ഹരിയാനാ സ്വദേശിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി […]
പ്രതിപക്ഷത്തിന് പറയാനുള്ളത് സഭയിൽ പറയണമെന്ന് കേന്ദ്രമന്ത്രി
പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. കുറ്റപ്പെടുത്താൻ ആർക്കും പറ്റും, പരിഹാരം കാണലാണ് പ്രധാനം, പ്രതിപക്ഷത്തിന് പറയാനുള്ളത് പാർലമെൻ്റിലെ ചർച്ചയിൽ പറയണം, സഭ അലങ്കോലപ്പെടുത്തിയാൽ പിന്നെ ചർച്ച എങ്ങനെ നടക്കുമെന്നും റിജിജു ചോദിച്ചു. അതേസമയം, ചോദ്യപേപ്പർ ചോർച്ചയ്ക്കുളള ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടു വരുമെന്നും 10 കോടി വരെ പിഴ ചുമത്താനും 10 വർഷം വരെ തടവിനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസുകളിലെ വിചാരണ […]
പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്ന് എംവി ഗോവിന്ദൻ
പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയിൽ ഇനി അങ്ങോട്ട് അടിമുടി മാറ്റമെന്നും, സംഘടനാപരവും പ്രത്യയ ശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിനെ വിമർശിച്ചിരുന്നു. പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച എണ്ണിയായിരുന്നു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്.
സിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനം ആയില്ല
സിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനം ആയില്ല. എന്നാൽ സർക്കാരിനോട് ഉന്നയിച്ച രണ്ട് ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സമരക്കാർ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യത്തിലും, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുന്നതിലും അനുകൂല നിലപാട് സ്വീകരിച്ചതായി സിജെപി വക്താക്കൾ പറഞ്ഞു. അതെ സമയം ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ നാളെത്തെ ചർച്ചയിൽ നിലപാടറിയിക്കാമെന്ന് സർക്കാർ അറിയിച്ചതായി സമരക്കാർ പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി
നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വർഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും ബില്ലിൽ പറയുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ചയിൽ പേപ്പർ മാഫിയയുടെ വേര് അറുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
