Untitled design 2026 08 06T160913.917

2013 ലെ ഗോവ പീഡനക്കേസുമായി ബന്ധപ്പെട്ട് തെഹൽക്ക സ്ഥാപകൻ തരുണ്‍ തേജ്പാലിന് ബോംബേ ഹൈക്കോടതി 10 വർഷം കഠിന തടവ് വിധിച്ചു. 2 ആഴ്ചക്കകം കീഴടങ്ങാൻ ഉത്തരവിട്ട കോടതി 10 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്. നേരത്തെ ഗോവസ‍ർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി റദ്ദാക്കിയാണ് കുറ്റക്കാരനെന്ന് വിധിച്ചത്. സംഭവത്തിന് ശേഷം തരുണ്‍ സഹപ്രവർത്തകയ്ക്ക അയച്ച മെയിലുകൾ കോടതി പരിഗണിച്ചിരുന്നു. എന്നാൽ 62 വയസായെന്നും താനാണ് ഇരയെന്നുമായിരുന്നു തരുണ്‍ തേജ്പാലിന്‍റെ വാദം. എന്നാൽ അച്ഛന്റെ പ്രായമുളള ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്ത കാര്യമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി കുറ്റക്കാനെന്ന് വിധിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *