കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സിപി ജോൺ. കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ ആരംഭിച്ച കെഎസ്ആർടിസി നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്നും സർക്കാരിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സിപി ജോൺ
