പ്രതിസന്ധികള്‍ കടന്ന് തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം ‘ജനനായകന്’ ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ തുടക്കം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ആഗോളതലത്തില്‍ 80 കോടി രൂപയിലേറെയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 5.8 കോടി രൂപ ആദ്യദിനം ചിത്രം കളക്ട് ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷമുള്ള വിജയിയുടെ ചിത്രം എന്ന പ്രത്യേകതയും റിലീസിനുണ്ടായിരുന്നു. ടൈറ്റില്‍ കാര്‍ഡ് തെളിഞ്ഞതു മുതല്‍ ഒടുവിലത്തെ ഫ്രെയിം വരെ വന്‍ ആവേശത്തോടെയാണ് ആരാധകര്‍ ചിത്രത്തെ സ്വീകരിച്ചത്. എച്ച്. വിനോദ് സംവിധാനം ചെയ്ത […]
ബ്രെസയുടെ 2026 മോഡല്‍ വിപണിയില്‍
മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ചെറു എസ്‌യുവിയായ ബ്രെസയുടെ 2026 മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.40 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ ആരംഭ എക്‌സ്-ഷോറൂം വില. പുതിയ എന്‍ജിന്‍ ഓപ്ഷനുകള്‍, നൂതന സുരക്ഷാ ക്രമീകരണങ്ങള്‍, പുതുക്കിയ ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ ഡിസൈന്‍ എന്നിവയോടെയാണ് 2026 പതിപ്പ് എത്തുന്നത്. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങ് സ്വന്തമാക്കിയാണ് പുതിയ ബ്രെസ്സയുടെ വരവ്. കരുത്തനായി പുതിയ ടര്‍ബോ എന്‍ജിന്‍ പുതിയ 1.0 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് […]
സ്‌കൂള്‍ ഓഫ് മൊഹബത്ത്
ഇതവരുടെ കഥയാണ്. യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിന്റെ മായികവലയത്തില്‍നിന്ന് പുറത്തുകടക്കാനാവാതെ പഠിച്ചുകൊണ്ടേയിരിക്കുന്നവരുടെ…മുന്നില്‍നിന്ന് സമരം നയിച്ചവരുടെ… അണികളായവരുടെ… പറയാതെ, അറിയാതെ പ്രണയിച്ചവരുടെ… നഷ്ടപ്രണയങ്ങളുടെ … നനുത്ത സൗഹൃദങ്ങളുടെ… പങ്കുവയ്ക്കലുകളുടെ ….. അതിജീവനത്തിന്റെ…വിട്ടുകൊടുക്കലിന്റെ …അങ്ങനെയങ്ങനെ ഒരു കോളേജ് കാലത്തെ ഓരോ നിമിഷവും ചേര്‍ത്തുവച്ച ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളുള്ള ഒരു ക്യാമ്പസ് നേര്‍ച്ചിത്രം. ‘സ്‌കൂള്‍ ഓഫ് മൊഹബത്ത്’. വിമീഷ് മണിയൂര്‍. ഡിസി ബുക്‌സ്. വില 333 രൂപ.
വീക്കം കുറയ്ക്കാന്‍ സൂര്യകാന്തിവിത്തുകള്‍
മഴക്കാല രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സൂര്യകാന്തിവിത്തുകള്‍ കഴിക്കാം. ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ ഇവ സൂര്യകാന്തി വിത്തിലുണ്ട്. സൂര്യകാന്തി വിത്തുകള്‍ക്ക് ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ ഇന്‍ഫ്‌ലമേഷന്‍ അഥവാ വീക്കം കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യകരമായ അപൂരിത കൊഴുപ്പുകള്‍, മഗ്‌നീഷ്യം, ഫൈറ്റോസ്റ്റിറോളുകള്‍ ഇവ സൂര്യകാന്തി വിത്തില്‍ ധാരാളമുണ്ട്. ഇവ ഹൃദയത്തിന്റെ ആരോഗ്യവും സൗഖ്യവും വര്‍ധിപ്പിക്കും. സൂര്യകാന്തി വിത്തുകള്‍ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയസംബന്ധമായ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. ഈ സമയത്ത് ഭക്ഷ്യനാരുകള്‍ ധാരാളമടങ്ങിയ സൂര്യകാന്തി […]
തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും
തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാൻ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനമായി. തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നിന് ചുമതലയേൽക്കും. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്. തന്ത്ര വിദ്യാപീഠത്തിലടക്കം പഠിച്ചതാണെന്നും അച്ഛനൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചെന്നും സമിതി ദേവസ്വം പ്രസിഡണ്ടിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന ബോർഡ് യോഗം അന്തിമതീരുമാനമെടുത്തത്.
പിണറായിവിജയന് മന്ത്രി എൻ. ഷംസുദ്ദീന്റെ മറുപടി
ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മത സംഘടനകളിൽ ആശയ കുഴപ്പം ഉണ്ടാക്കാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്, മത സംഘടന നേതാക്കളെ കാര്യങ്ങൾ സർക്കാർ ബോധ്യപ്പെടുത്തുമെന്നും, വർഗീയ ഭിന്നത ഉണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി ആരോപിച്ചു. വഖഫ് വിഷയത്തിൽ യാതൊരു ആശങ്കയും ഉണ്ടാവേണ്ട സാഹചര്യം ഇല്ല, തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്, കോടതിയുടെ അന്തിമ വിധി കാക്കുകയാണ് അതുവരെ തീരുമാനം നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം […]
വിഴിഞ്ഞം തുറമുഖത്തുനിന്ന് കരമാർഗമുളള ചരക്കുനീക്കത്തിന് കസ്റ്റംസിന്‍റെ അനുമതിയായി
വിഴിഞ്ഞം തുറമുഖത്തുനിന്ന് കരമാർഗമുളള ചരക്കുനീക്കത്തിന് കസ്റ്റംസിന്‍റെ അനുമതിയായി. ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ദേശീയപാത അതോറിറ്റിയും നേരത്തെ അനുമതി നൽകിയിരുന്നു. ട്രയൽ റണ്ണും നടത്തി. നിലവിൽ വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്നറുകൾ കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് മാറ്റി മറ്റ് തുറമുഖങ്ങളിൽ എത്തിച്ചാണ് റോഡ് മാർഗം ചരക്കുനീക്കം നടക്കുന്നത് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ കൊണ്ടുപോകാം. അടുത്ത മാസം പതിനെട്ടിന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി.സതീശൻ, ഫ്ലാഗ് ഓഫ് ചെയ്യും.
താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ല, വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവർക്കെതിരെയാണ് താൻ പാറ്റ എന്ന പ്രയോഗം നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും അവർക്കായി സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വാചകങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.
മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കേണ്ടതില്ലെന്ന് ബിജെപിയിൽ ഭൂരിപക്ഷാഭിപ്രായം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കേണ്ടതില്ലെന്ന് ബിജെപിയിൽ ഭൂരിപക്ഷാഭിപ്രായം. സംവിധാനത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുത്തുവെന്നും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നുമാണ് വിലയിരുത്തൽ. ആർഎസ്എസിനും മന്ത്രിയുടെ രാജിയിൽ യോജിപ്പില്ല. അതേ സമയം, മന്ത്രിയുടെ രാജിയില്ലെങ്കിൽ ഇന്നത്തെ ചർച്ചക്ക് അർത്ഥമില്ലെന്നാണ് കോക്രോച്ച് ജനതപാർട്ടിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ അടച്ചിടും
ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും. സമരക്കാരെ തടയാനായി തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പ്രധാനപ്പെട്ട ഇന്റർചേഞ്ച് സ്റ്റേഷനുകളായ രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് നിയന്ത്രണങ്ങൾ ബാധകമാവുക. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഒരു ലൈനിൽ നിന്നും മറ്റൊരു ലൈനിലേക്ക് ട്രെയിൻ മാറി കയറാൻ അനുമതി ഉണ്ടായിരിക്കും. എന്നാൽ, ഈ സ്റ്റേഷനുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ യാത്രക്കാരെ അനുവദിക്കില്ലെന്ന് പൊലീസ് പുറത്തിറക്കിയ അഡ്വൈസറിയിൽ വ്യക്തമാക്കുന്നു.
