കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് രണ്ടിടങ്ങളിലായി ചെറിയതോതിൽ മണ്ണിടിച്ചിൽ. പ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് ആശങ്ക. പാലക്കാട് തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയപാതയിലെ തുരങ്ക കവാടത്തിന് മുകളിലാണ് മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഹൈവേ കൺട്രോൾ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണെന്നാണ് വിവരം.
