കണ്ണൂര് മീന്തുള്ളിയില് രക്ഷാപ്രവര്ത്തനത്തിനിടെ മരിച്ച റെപ്പലിങ് പരിശീലകനും ദുരന്തമുഖങ്ങളിലെ സജീവ രക്ഷാപ്രവര്ത്തകനുമായ തിരുവനന്തപുരം സ്വദേശി ആര്.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില് പയ്യന്നൂര് തഹസില്ദാര്ക്കെതിരെ കുടുംബം. മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാന് ഫ്രീസര് സംവിധാനമുള്ള ആംബുലന്സ് വേണമെന്ന ആവശ്യം തഹസില്ദാര് അവഗണിച്ചെന്നാണ് ആരോപണം. മൃതദേഹം പരിയാരം മെഡിക്കല് കോളജിലേക്ക് കൊണ്ടുവന്നതിനുശേഷം കളക്ടറുടെ ഉത്തരവനുസരിച്ച് തഹസില്ദാരാണ് കാര്യങ്ങളൊക്കെ കൈകാര്യം ചെയ്തത്. അനുവദിച്ച ആംബുലന്സില് ഫ്രീസര് ഇല്ലായിരുന്നു. ഇക്കാര്യം പഞ്ചായത്ത് മെമ്പര് സൂചിപ്പിച്ചപ്പോള് താൻ ആ കാര്യങ്ങള് ഏറ്റെടുക്കുന്നുവെന്നാണ് പറഞ്ഞത്, വിവാദം ഒഴിവാക്കാനാണ് ആ സമയത്ത് ഒന്നും പറയാതിരുന്നതെന്നും കുടുംബം വ്യക്തമാക്കി.
ആര്.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില് പയ്യന്നൂര് തഹസില്ദാര്ക്കെതിരെ കുടുംബം
