വ്യാജ വാർത്തകൾക്കെതിരെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി നല്കിയ പരാതിയിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ നിർദേശം നൽകി. പരാതി ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു. സൈബർ ഇടത്ത് മോശം വാക്കുപയോഗിച്ചു നടത്തുന്ന പോർ വിളികൾ എല്ലാവരും നിർത്തണമെന്ന് പികെ ശ്രീമതി പറഞ്ഞു. പികെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല, ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുന്നു, ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നു […]
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 24, വെള്ളി
നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി. ആവര്‍ത്തിച്ചുണ്ടാകുന്ന തെറ്റുകള്‍ അവസാനിപ്പിക്കണമെന്നും ‘ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ല’ എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പരീക്ഷാ വിവാദങ്ങളിലെ പിഴവുകള്‍ തടയണമെന്ന് ആവശ്യപ്പെട്ട കോടതി, ഈ വിഷയത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികളുമായി ഇന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തില്‍ നാളെ […]
60,000 മെട്രിക് ടണ്‍ പെട്രോള്‍ റഷ്യയിലേക്ക് അയച്ച് ഇന്ത്യ
യുക്രെയ്ന്‍ നടത്തിയ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങളില്‍ എണ്ണ ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ റഷ്യ ഇന്ത്യയില്‍നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യുന്നു. ജൂണ്‍ അവസാനത്തോടെ ഇന്ത്യയില്‍നിന്ന് കുറഞ്ഞത് 60,000 മെട്രിക് ടണ്‍ പെട്രോള്‍ റഷ്യയിലേക്ക് അയച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ശുദ്ധീകരിച്ച ഈ പെട്രോളില്‍ ഒരു ഭാഗം റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയില്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിച്ചതാണ്. ഗുജറാത്തിലെ വാഡിനാറിലുള്ള നയാര എനര്‍ജി റിഫൈനറിയില്‍ ഉത്പാദിപ്പിച്ച 42,000 മെട്രിക് ടണ്‍ പെട്രോളുമായി പുറപ്പെട്ട ‘ഗാര്‍നെറ്റ്’ എന്ന കപ്പല്‍ ജൂലൈ […]
ഇനി വാട്‌സാപ്പില്‍ തന്നെ പിഡിഎഫ് ഫയലുകള്‍ തുറക്കാം
വാട്‌സാപ്പിലൂടെ പങ്കുവെക്കപ്പെടുന്ന പിഡിഎഫ് ഫയലുകള്‍ ഇനി വാട്‌സാപ്പില്‍നിന്ന് പുറത്തുപോകാതെതന്നെ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം. വാട്‌സാപ്പ് വെബ്ബിലും വിന്‍ഡോസിലും പിഡിഎഫ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിനായി മുന്‍നിര സോഫ്റ്റ്വേര്‍ കമ്പനിയായ അഡോബിയാണ് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. മുമ്പ് ഒരു പിഡിഎഫ് ലഭിക്കുമ്പോള്‍ അത് വായിക്കുന്നതിനായി ആ ഫയല്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമായിരുന്നു. എന്നാല്‍, ഇനി മുതല്‍ ഫയലുകള്‍ വാട്‌സാപ്പില്‍തന്നെ സൂം ചെയ്യാനും സ്‌ക്രോള്‍ ചെയ്യാനും കഴിയും. വെറുതെ വായിക്കാന്‍ മാത്രമല്ല, അക്രോബാറ്റ് ടൂളുകള്‍ ഉപയോഗിച്ച് ചാറ്റില്‍ തന്നെ […]
‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ലെ സൂര്യ ആലപിച്ച ഗാനം
സൂര്യയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. സൂര്യ തന്നെ ആലപിച്ചിരിക്കുന്ന പുതിയ ഗാനത്തിന്റെ പ്രമോ, സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് പുറത്ത് വിട്ടത്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്നു. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. റിലീസിന് […]
സൈജു കുറുപ്പിന്റെ ‘ലര്‍ക്ക്’ തിയേറ്ററുകളിലെത്തി
കേരളാ ടാക്കീസിന്റെ ബാനറില്‍ എം.എ. നിഷാദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ലര്‍ക്ക്’ തിയേറ്ററുകളില്‍. സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത ‘ലര്‍ക്ക്’ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളില്‍ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിട്ടുണ്ട്. ആര്‍. ഹരികുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ടി.ജി. രവി, പ്രശാന്ത് അലക്‌സാണ്ടര്‍, എം.എ. നിഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പ്രശാന്ത് മുരളി, വിജയ് മേനോന്‍, സജി സോമന്‍, ബിജു സോപാനം, സോഹന്‍ സീനുലാല്‍, വിനോദ് […]
മദ്ധ്യാഹ്ന വാർത്തകൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ലെന്നും രാജിവെക്കും വരെ സമരം തുടരുമെന്നും സിജെപി. സോനം വാങ്ചുക് സമരം അവസാനിപ്പിച്ചെങ്കിലും വിദ്യാർത്ഥി പ്രക്ഷോഭം അവസാനിക്കുന്നില്ലെന്ന് അഭിജിത് ദീപ്കെ വ്യക്തമാക്കി. ചർച്ചയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് പാർലമെൻ്ററികാര്യമന്ത്രി കിരൺ റിജിജു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ധർമേന്ദ്ര പ്രധൻ്റെ രാജിക്കായി ഒറ്റക്കെട്ടായാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ ഇന്നത്തേക്ക് […]
കിയ സിറോസിന്റെ ഇലക്ട്രിക് പതിപ്പെത്തി
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അവരുടെ ജനപ്രിയ മോഡലായ സിറോസിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി. സിറോസ് ഇവിയുടെ ബാറ്ററി പതിപ്പ് 42 കിലോവാട്ട്അവര്‍, 51.4 കിലോവാട്ട്അവര്‍ എന്നീ രണ്ട് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ഇവയുടെ പ്രാരംഭ വില യഥാക്രമം 13.49 ലക്ഷം, 16.99 ലക്ഷം എന്നിങ്ങനെയാണ്. ഇതിന് പുറമേ ബാറ്ററി ആസ് എ സര്‍വീസ് ഓപ്ഷനും ലഭ്യമാണ്. 7.99 ലക്ഷം രൂപ മുതലാണ് വില വരുന്നത്. കിലോമീറ്ററിന് 3.3 രൂപ മുതലാണ് ബാറ്ററി ഇഎംഐ ആരംഭിക്കുന്നത്. 169 […]
സൂര്യനും ഉദിക്കുന്നു
യുദ്ധം അവസാനിച്ചിട്ടും സമാധാനം കണ്ടെത്താനാകാത്ത ഒരു തലമുറയുടെ മുഖമാണ് ഈ നോവല്‍. യുദ്ധമുഖത്തുനിന്നു മടങ്ങിവന്നവര്‍ തങ്ങളുടെ പഴയ ജീവിതത്തിന്റെ തുടര്‍ച്ചയിലേക്കു മടങ്ങാനാവാതെ കുഴങ്ങിനിന്ന കാലം. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഇടയിലൂടെ, തങ്ങളുടെ കാലത്തെ ചൂഴ്ന്നുനിന്ന ശൂന്യതയെ ഹെമിംഗ്വേ ഇവിടെ അനാവരണം ചെയ്യുന്നു. ലളിതമായ ഭാഷയും നിര്‍ദ്ദയമായ സത്യസന്ധതയുംകൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ നോവല്‍ചരിത്രം മാറ്റിയെഴുതിയ കൃതി. നോബേല്‍ സമ്മാനജേതാവ് ഏണസ്റ്റ് ഹെമിംഗ്വേയുടെ ആദ്യനോവലിന്റെ ശതാബ്ദിവര്‍ഷപ്പതിപ്പ്. ‘സൂര്യനും ഉദിക്കുന്നു’. പരിഭാഷ – ബാബു ജോസ്. മാതൃഭൂമി. വില 255 രൂപ.
ഇന്ത്യയിലെ ഡോക്ടര്‍മാരും എഐ ഉപയോഗിക്കുന്നു
ഇന്ത്യയിലെ ഡോക്ടര്‍മാര്‍ എഐ ഉപയോഗിക്കുന്നതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഇതുപ്രകാരം രാജ്യത്തെ 48% ഡോക്ടര്‍മാരും തൊഴില്‍മേഖലയിലെ ആവശ്യങ്ങള്‍ക്കായി എഐ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ക്ലിനിഷ്യന്‍ ഓഫ് ദി ഫ്യൂച്ചര്‍ 2026-ന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. ആരോഗ്യമേഖലയില്‍ എഐയെ ശക്തമായൊരു ടൂളായി കാണുമ്പോഴും ഫലപ്രദമായി ഉപയോഗിക്കാന്‍ സജ്ജമായിട്ടില്ലാത്ത ഡോക്ടര്‍മാരും നിരവധിയുണ്ടെന്ന് പഠനം പറയുന്നു. ഏകദേശം 75% പേര്‍ രോഗികളുടെ പരിചരണം മെച്ചപ്പെടുത്താന്‍ എഐ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. എഐയിലൂടെ ഇതിനകം തന്നെ നല്ല മാറ്റം വന്നുവെന്ന് 50 ശതമാനം പേര്‍ വിശ്വസിക്കുന്നു. […]
