കെഎസ്ആർടിസി ഇന്നു മുതൽ സ്വന്തമായി കൊറിയർ സർവീസ് നടത്തും. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെ കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു. അതേസമയം കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ലഭ്യമാക്കുന്ന സംവിധാനത്തിനും ഇന്ന് തുടക്കമാകും.
പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി സർക്കാരിന്റെ കാലത്താണ് അന്വേഷണം നടന്നത്. തെളിവ് ഇല്ലാത്തത് കൊണ്ടാണ് കേസ് ക്ലോസ് ചെയ്തത്. കാര്യങ്ങൾ മനസ്സിലാവാത്തത് എം.വി ഗോവിന്ദന് മാത്രമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാനടപടിയെന്ന് വ്യക്തമാക്കി എക്‌സൈസ് കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കി.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം. സിപിഐഎം നേതാവ് ഐപി ബിനു ഉള്‍പ്പടെയുള്ളവര്‍ക്കാണ്
ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം 24 ആയി.
പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സ്ഥലത്തുകളായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എം പി, വി ജോയി, ബിനീഷ് കോടിയേരി അടക്കം എല്ലാവരെയും ചോദ്യം ചെയ്യും.
ശബരിമല ക്ഷേത്രത്തിന്‍റെ ദോഷങ്ങൾ മാറാൻ പരിഹാര പൂജകൾ ആരംഭിച്ച് തിരുവതാംകൂർ ദേവസ്വം. മൂകാംബിക ക്ഷേത്രത്തിലും കേരളത്തിലെ 25 ഓളം ക്ഷേത്രങ്ങളിലുമാണ് പ്രത്യേക പൂജകൾ നടത്തുന്നത്. കൊല്ലൂർ മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ നടത്തി. ശബരിമലയിൽ എത്തിയ ഭക്തരെ ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും അസഭ്യം പറഞ്ഞതോടെ വാക്‌ദോഷം ഉണ്ടായി എന്നാണ് കണ്ടെത്തല്‍.
ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തും മുൻ അംഗം അജികുമാറിനേയും പ്രതി ചേർക്കും. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യും.
റസിഡൻറ് കമ്മീഷണറുടെ ശുപാർശ പ്രകാരം ലോ ഓഫീസർ ഗ്രാൻസിയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. പെരുമാറ്റവും ഔദ്യോഗിക കൃത്യനിർവഹണം തൃപ്തികരമല്ല എന്നായിരുന്നു റസിഡൻറ് കമ്മീഷണറുടെ കണ്ടെത്തൽ. എന്നാൽ, തനിക്കെതിരെ നടന്നത് പകപോക്കൽ നടപടിയാണെന്ന് ഗ്രാൻസി ആരോപിച്ചു.
കപ്പൽ നിർമ്മാണശാലക്ക് സ്ഥലം അന്വേഷിച്ച് കൊച്ചിൻ ഷിപ്പ് യാർഡ് തൂത്തുക്കുടിയിലേക്ക്. 2000 കോടി രൂപയുടെ പദ്ധതി നടത്തിപ്പിന് സ്ഥലം ഏറ്റെടുക്കാനുള്ള ടെൻഡർ നടപടികൾക്ക് തുടക്കമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോട് അനുബന്ധിച്ച് ആലോചനയിലുണ്ടായിരുന്ന പൂവ്വാർ കപ്പൽ നിർമ്മാണ ശാലക്കുള്ള സാധ്യത ഇതോടെ മങ്ങും.
പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി. ഊന്നുകൽ സിഐയോടാണ് അർജുൻ ആയങ്കിയുടെ ഭീഷണി. ഇൻസ്റ്റഗ്രാമിലൂടെയാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി.
പാലക്കാട് ചാലിശ്ശേരിയിൽ സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിനെ പാമ്പ് കടിച്ചു. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്‍റ് അടച്ചുപൂട്ടാൻ സർക്കാർ തീരുമാനം. ‘വെറുമൊരു കയ്യടിക്ക് വേണ്ടി പറഞ്ഞതല്ല, ജനങ്ങളുടെ പ്രയാസം മനസ്സിലാക്കിയത് കൊണ്ടാണ് ഇത്തരമൊരു സുപ്രധാന തീരമാനം സർക്കാർ എടുത്തതെന്ന് പി കെ ഫിറോസ് എംഎൽഎ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സഞ്ചരിച്ച സൈനിക ഹെലികോപ്ടറിന് തൊട്ടടുത്ത് കൂടി യാത്രാവിമാനം പറന്ന സംഭവത്തിൽ അന്വേഷണം. ട്രംപ് സഞ്ചരിച്ച മിലിറ്ററി വൺ ഹെലികോപ്റിന് സമീപത്തുകൂടി ആണ് അമേരിക്കൻ എയർലൈൻസിൻ്റെ യാത്രാവിമാനം പറന്നത്. പ്രസിഡൻ്റ് സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
യുഎസ്- ഇറാന്‍ യുദ്ധത്തിന് വിരാമമാകുന്നുവെന്ന സൂചനകള്‍ നല്‍കി രാജ്യാന്തര വിപണി. ഒമാനും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും, ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നേക്കുമെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു.
ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങളായ എം. ശ്രീശങ്കറിനും മുഹമ്മദ് ബാസിലിനും ഇതുവരെ ഒരു രൂപ പോലും സമ്മാനത്തുകയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ സഹതാരങ്ങൾക്ക് വൻ ആദരവും കൈനിറയെ പുരസ്കാരങ്ങളുമാണ് ലഭിക്കുന്നത്.
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ നിലവിലെ അവസ്ഥ അത്യന്തം ആശങ്കാജനകവും പരിതാപകരവുമാണെന്ന് മുൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. സ്പിന്നർമാർക്ക് മുന്നിൽ പതറുന്ന ബാറ്റർമാരും ശൗര്യം നഷ്ടപ്പെട്ട ബൗളർമാരുമാണ് റെഡ് ബോൾ ക്രിക്കറ്റിലെ ഇന്നത്തെ കാഴ്ച്ചയാണെന്നും അജിങ്ക്യ രഹാനെ പറഞ്ഞു.
ലോകകപ്പിന് ശേഷം ഫസ്റ്റ് ഇലവനില്‍ ഇറങ്ങിയ തന്‍റെ ആദ്യ മത്സരത്തിൽ തന്നെ ഇരട്ടഗോളും അസിസ്റ്റുമായി അർജന്‍റീന നായകൻ ലയണൽ മെസി. ലീഗ്സ് കപ്പിലെ ആദ്യ പോരാട്ടത്തിൽ മെക്സിക്കൻ ക്ലബ്ബായ അറ്റ്ലറ്റികോ സാൻ ലൂയിസിനെ രണ്ടിനെതിരെ നാല് ഗോളുകൾ ഇന്‍റർ മയാമി തോല്‍പിച്ച മത്സരത്തില്‍ രണ്ട് ഗോളടിച്ച മെസി ഒരു അസിസ്റ്റും നല്‍കി.
സംസ്ഥാന അതിർത്തിയിൽ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്‍റെ നിർമ്മാണത്തിന് കർണാടക സർക്കാരിന്‍റെ എൻഒസി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ അറിയിച്ചു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ നേരത്തെ നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്ന് അനുമതി പത്രം നൽകിയത്. ബംഗളുരുവിൽ മന്ത്രി ബഷീർ നടത്തിയ ചർച്ചയിൽ പാലം നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾ ഉടനെ തന്നെ മന്ത്രി സഭായോഗത്തിൽ വെക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞിരുന്നു .
റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. തോട്ടപ്പള്ളിയിൽ കാര്യങ്ങൾ ശരിയല്ലെങ്കിൽ ചെങ്ങന്നൂർ എംഎൽഎ വന്നു ശരിയാക്കട്ടെയെന്നും സുധാകരൻ പറഞ്ഞു. തോട്ടപ്പള്ളിയിൽ ഒരു പ്രശ്നങ്ങളും ഇല്ല. വിനോദസഞ്ചാരികളായ രാഷ്ട്രീയക്കാർ തോട്ടപ്പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. കുട്ടനാട്ടിൽ പുഴകളും തോടുകളും വൃത്തിയാക്കാത്തതാണ് പ്രശ്‌നം. അതിൻ്റെ ഉത്തരവാദി കുട്ടനാട് എംഎൽഎയാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ എംഎൽഎമാർ കാര്യങ്ങൾ മനസിലാക്കണം. 2018 ൽ പ്രളയമുണ്ടായപ്പോൾ അയ്യോ അമ്മേ രക്ഷിക്കണേ എന്നു പറഞ്ഞ് നിലവിളിച്ചയാളല്ലേ സജി ചെറിയാനെന്നും സുധാകരൻ പറഞ്ഞു. സജി ചെറിയാന് എന്തും പറയാം. കാര്യങ്ങൾ മനസിലാക്കി വേണം സംസാരിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി
കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഉമ്മർ ഫറൂഖ് എന്ന പ്രതിയെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത് എൻഐഎ. കൊലപാതകത്തിന് മുൻപ് നടന്ന ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായെന്ന് എൻഐഎ അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി2022 ജൂലൈയിലായിരുന്നു ദക്ഷിണ കന്നഡയിലെ യുവമോർച്ച ജില്ല നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ ഒരു സംഘം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ അക്രമിസംഘം പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. അതേവർഷം ഓഗസ്റ്റിൽ കേസ് എൻഐഎ ഏറ്റെടുത്തു. കേസില്‍ 21 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു എന്നതടക്കം ഗുരുത
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ രാജ്യത്തിന് മാതൃകയാകാൻ ഒരുങ്ങി കർണാടകം. ആർത്തവം മുതൽ ആർത്തവ വിരാമം വരെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ആദ്യമായി പ്രത്യേക വനിതാ ആരോഗ്യ നയം നടപ്പാക്കുന്ന സംസ്ഥാനമാവുകയാണ് കർണാടകം. ഋതുതാരെ എന്നാണ് പദ്ധതിയുടെ പേര്. .സംസ്ഥാനത്ത് നിലവിലുള്ള പൊതുജനാരോഗ്യ നയത്തിന് പുറമെയാണ് സ്ത്രീകൾക്കായി പ്രത്യേക ആരോഗ്യനയം. പ്രീ-മെനോപോസ്, പോസ്റ്റ്-മെനോപോസ് ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ആരോഗ്യപരിപാലന മാർഗങ്ങളും നേരിട്ട് വിശദീകരിക്കുന്ന പദ്ധതിയാണ് കർണാടക സർക്കാരിന്റെ ഋതുതാരെ. ആശാ പ്രവർത്തകർ വീടുകൾ തോറും സന്ദർശിച്ച് സ്ത്രീകളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കും. ഭക്ഷണരീതി, ഉറക്കം എന്നിവ ക്രമീകരിക്കാനും മാനസിക സമ്മർദം അകറ്റാനും ആവശ്യമായ നിർദേശങ്ങൾ നൽകും. മെനോപോസ് കാലഘട്ടത്തിൽ ഹൃദ്രോഗങ്ങൾക്കും അസ്ഥിസംബന്ധമായ അസുഖങ്ങൾക്കും സാധ്യത കൂടുതലായതിനാൽ പ്രത്യേക ശ്രദ്ധ വേണമെന്നതിനാലാണ് ഈ നീക്കമെന്ന് ആരോഗ്യമന്ത്രി യു ടി ഖാദർ വിശദീകരിച്ചു.
വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബിൽ ദുരുദ്ദേശത്തോടെ കൊണ്ടുവന്നതാണെന്നും പാസാക്കാൻ അനുവദിക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി.
എൽ പി എസ് റ്റി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഇന്നുമുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ട നിരാഹാരം ഇരിക്കാൻ തീരുമാനം. അനിശ്ചിതകാല സമരം ഒരുമാസം പിന്നിടുമ്പോഴാണ് സമരം മറ്റൊരു ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നത്. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി എസ് വളർമതി കഴിഞ്ഞ 9 ദിവസമായി നിരാഹാരം തുടരുന്നുണ്ട്.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി തലത്തിലുള്ള ചർച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും കേരളത്തിൻ്റെ ഭാഗത്തുനിന്നും അതിനുള്ള സാധ്യതകൾ തേടുമെന്നും മന്ത്രി അറിയിച്ചു. തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
