മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിരീസ് ‘അണലി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നടി ലിയോണ ലിഷോയിയുടെ ക്യാരക്ടര്‍ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ‘ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും’ എന്ന ക്യാപ്ഷനോടെ പുറത്തുവന്ന പോസ്റ്ററില്‍ സൈക്കോ ചിരിയുമായുമായി നില്‍ക്കുന്ന ലിയോണയെ കാണപ്പെടുന്നത്. സിരീസ് വൈകാതെ ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയാണ് അണലി ഒരുങ്ങുന്നത്. ജോളി ജോസഫ് ആയി ലിയോണ ലിഷോയ് ആണ് എത്തുന്നത്. സിരീസില്‍ പ്രധാന കഥാപാത്രമായി നിഖില വിമലും എത്തുന്നുണ്ട്. ഏഷ്യാവില്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിരീസ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. മിഥുന്‍ മാനുവല്‍ തോമസിനൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് സിരീസിന്റെ രചന നിര്‍വ്വഹിക്കുന്നത്.
വെബ് സിരീസ് ‘അണലി’യുടെ പുതിയ പോസ്റ്റര്‍
