w 412h 232croprect 0x1x1280x719imgid 01m5crgy274819xh3bkytpdzveimgname kerala waqf board dispute 1792503478343

വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരള മുസ്ലീം ജമാഅത്ത് മറ്റന്നാൾ നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മാറ്റി. വഖഫ് ബോർഡ്‌ പുനസംഘടനയിൽ ഉയർത്തിയ ആവശ്യത്തിന് സർക്കാർ അനുകൂല മറുപടി നൽകിയ സാഹചര്യത്തിലാണ് മാർച്ച് പിൻവലിച്ചത്. വഖഫ് ബോർഡിൽ എപി സുന്നി വിഭാഗത്തിന് അംഗത്വം നൽകാൻ സർക്കാർ തീരുമാനിച്ചതോടെ ആണ് പ്രതിഷേധത്തിൽ നിന്നുള്ള പിന്മാറ്റം. എപി സുന്നി വിഭാഗത്തെ അനുനയിപ്പിക്കാനും പുതിയ ഫോർമുല ചർച്ച ചെയ്യാനും വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നം പരിഹരിക്കും എന്ന് മന്ത്രി ഉറപ്പ് നൽകിയതായി കേരള മുസ്ലീം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *