w 412h 232croprect 0x0x1280x720imgid 01m5cgncb7wkjhs6gy0f63ravsimgname marco rubio 1792495235431

ഇന്ത‌്യ – യു എസ് വ്യാപാര കരാറിൽ ശുഭ വാർത്ത ഉടനെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ സന്ദർശനത്തിനെത്തിയ റൂബിയോ മുംബൈയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയാണ്. വ്യാപാര കരാറിൽ നല്ല വാർത്ത വൈകാതെ പ്രതീക്ഷിക്കാം എന്നാണ് കൂടിക്കാഴ്ചയ്ക്ക് മുന്നേ റൂബിയോ മാധ്യമങ്ങളോട് പ്രതികരിച്ചത്. വളരെക്കുറച്ച് കാര്യങ്ങളെ ഇനി പരിഹരിക്കാനുള്ളു എന്നും റൂബിയോ വ്യക്തമാക്കി. ഇന്ത്യ – യു എസ് വ്യാപാര കരാർ തന്നെയാണ് റൂബിയോ – ജയശങ്കർ കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ തീരുവ കാര്യങ്ങളും ചർച്ചയാകും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 100% വരെ അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്ക രണ്ട് മാസത്തേക്ക് മരവിപ്പിച്ചിരുന്നു. ഊർജ്ജ രംഗത്തെ സഹകരണവും ഇരു രാജ്യങ്ങളും ചർച്ച ചെയ്യും. റഷ്യ – യുക്രൈൻ സംഘർഷം, പശ്ചിമേഷ്യൻ സംഘർഷം എന്നിവ പരിഹരിക്കുന്നതിനുള്ള നടപടികളും വിലയിരുത്തും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *