Untitled Design 2026 10 20T131722.197

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തെ പരിഹസിച്ച് ബിജെപി. എസ്ഐആറിനെതിനെതിരെ നുണകൾ പ്രചരിപ്പിച്ച ശേഷം രാഹുൽ ഗാന്ധി വ്യക്തിഗത യാത്രയ്ക്കായി വിദേശത്തേക്ക് പോയെന്ന് ആരോപിച്ചുകൊണ്ട് ബിജെപി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു വീഡിയോ പങ്കുവെച്ചു. ബിസിനസ് ക്ലാസ് കാബിനിൽ യാത്ര ചെയ്യുന്ന നീല ടി-ഷർട്ട് ധരിച്ച ഒരാളുടെ വീഡിയോ ആണ് ബിജെപി പുറത്തുവിട്ടത്. ഇത് രാഹുൽ ഗാന്ധിയാണെന്ന് വീഡിയോയിലുള്ള മറ്റ് യാത്രക്കാർ സംസാരിക്കുന്നതും കേൾക്കാം. എന്നാൽ ഈ വീഡിയോയിലൂടെ ആ വ്യക്തിയുടെയോ യാത്രാ ലക്ഷ്യസ്ഥാനത്തിന്‍റെയോ ആധികാരികത പൂർണ്ണമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം വ്യക്തിപരമായ ആവശ്യങ്ങൾക്കായി രാഹുൽ ഗാന്ധി നാല് ദിവസത്തെ സന്ദർശനത്തിനായി വിയറ്റ്നാമിലേക്ക് പോയതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *