സൂര്യയെ നായകനാക്കി മലയാളി സംവിധായകന് ജിത്തു മാധവന് ഒരുക്കുന്ന ‘സീന്‍’ എന്ന ചിത്രത്തിലെ രണ്ടാം ഗാനമായ ‘എയ്റോപ്ലെയിന്‍’ ലിറിക്കല്‍ വീഡിയോ പുറത്ത്. സുഷിന് ശ്യാം സംഗീതം നല്കിയ ഗാനത്തിന് തമിഴില്‍ വരികള്‍ രചിച്ചത് രാജ് പ്രിയന് ആണ്. ഗാന ബാലയാണ് ഗാനത്തിന്റെ തമിഴ് പതിപ്പ് ആലപിച്ചത്. ഴഗരം സ്റ്റുഡിയോസിന്റെയും 2ഉ എന്റര്‍ടെയന്‍മെന്റ് സ്റ്റുഡിയോസിന്റെയും ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്. നവംബര്‍ ആറിന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. സൂര്യയ്ക്കൊപ്പം മലയാളി താരം നസ്ലിനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
