പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്ലാസിക് 650 ഹൈപ്പര്‍ഷിഫ്റ്റ് എന്ന പേരില്‍ പ്രത്യേക പതിപ്പ് പുറത്തിറക്കി. പ്രധാന വിപണികളില്‍ ഓരോന്നിലും 125 യൂണിറ്റുകള്‍ വീതം മാത്രമാണ് ലഭ്യമാവുക. നിലവിലുള്ള ക്ലാസിക് 650 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ മെക്കാനിക്കല്‍ ആയി മാറ്റങ്ങളൊന്നുമില്ല. സൗന്ദര്യപരമായ ചില മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയത്. പ്രത്യേക പതിപ്പിന് പിച്ചള അടിസ്ഥാനമാക്കിയുള്ള പെയിന്റ് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. വെളിച്ചം വീഴുമ്പോള്‍ ചുവപ്പ്, പച്ച, സ്വര്‍ണം നിറങ്ങളിലേക്ക് മാറിമാറി കാണപ്പെടുന്ന പ്രത്യേകത ഇതിനുണ്ട്. ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്കില്‍ സ്വര്‍ണനിറത്തിലുള്ള ബ്രാന്‍ഡ് ചിഹ്നവും സൈഡ് പാനലില്‍ 125 വര്‍ഷം എന്ന് രേഖപ്പെടുത്തിയ സ്വര്‍ണ ബാഡ്ജും ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ എക്സ്- ഷോറൂം വില 4.26 ലക്ഷം രൂപയാണ്. നവംബറില്‍ വാഹനങ്ങളുടെ ഡെലിവറി ആരംഭിക്കും.
പ്രത്യേക പതിപ്പ് പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്
