ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ബഹുഭാഷാ ചിത്രം ‘ഓം: ചാപ്റ്റര്‍ 1: ഉധിരം- ദ ബ്ലഡ് വുഡ്’ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനമായ ‘വീഴാ വീരാ’ പുറത്തിറങ്ങി. സായ് അഭ്യങ്കറാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അരുണ്‍ ശ്രീനിവാസന് വരികള്‍ രചിച്ച ഗാനം പാടിയിരിക്കുന്നത് ടിപ്പുവും സായ്യും ചേര്‍ന്നാണ്. സംഗീത സംവിധായകന്റെ പിതാവാണ് ടിപ്പു. രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവി, ശ്രീലീലാ, നസീറുദ്ദീന്‍ ഷാ, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആര്‍ടേക്ക് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. ചിത്രം നവംബര്‍ 20-ന് റിലീസ് ചെയ്യും.
