ഫ്ളിപ്കാര്‍ട്ട് ഫുഡ് ഡെലിവറി സേവനം ഉടന്‍ ആരംഭിച്ചേക്കും ‘ഈറ്റ് ഇന്‍ മിനിറ്റ്സ്’ എന്ന പേരില്‍ ഫുഡ് ഡെലിവറി സേവനം ബെംഗളൂരുവിലാണ് ആദ്യം പരീക്ഷിക്കുന്നത്. ഈ മാസം അവസാനത്തോടെ സേവനം പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചേക്കും. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് വഴി ലിസ്റ്റ് ചെയ്തിട്ടുള്ള റെസ്റ്റോറന്റുകളില്‍ നിന്നും ഫ്ളിപ്കാര്‍ട്ടില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള റെസ്റ്റോറന്റുകളില്‍ നിന്നുമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഫുഡ് ഡെലിവറി വിപണിയില്‍ സൊമാറ്റോയ്ക്ക് 58 ശതമാനവും സ്വിഗ്ഗിക്ക് 34 ശതമാനവും വിപണിവിഹിതമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വിപണിയിലേക്കുള്ള ഫ്ളിപ്കാര്‍ട്ടിന്റെ പ്രവേശനം മത്സരം കൂടുതല്‍ ശക്തമാക്കാന്‍ സാധ്യതയുണ്ട്.
