3 8

രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡു ബ്രിട്ടിഷ് ഭരണ കാലത്തു ശാസ്ത്രജ്ഞനെന്ന നിലയില്‍ നടത്തിയ പോരാട്ടങ്ങളുടെ കഥ പറയുന്ന ‘ജിഡിഎന്‍: എഡിസണ്‍ ഓഫ് ഇന്ത്യ’ എന്ന സിനിമയിലാണ് വേറിട്ട വേഷപ്പകര്‍ച്ചകളിലൂടെ മാധവന്‍ വീണ്ടും സ്‌ക്രീനിലെത്തുന്നത്. ഓഗസ്റ്റ് ഏഴിനു സിനിമ തിയറ്ററുകളിലെത്തും. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജി.ഡി.എന്‍’ എന്ന ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലാണ് റിലീസ് ചെയ്യുന്നത്. പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്‍, കനിഹ, ഷീല, കരുണാകരന്‍, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേന്‍, ജോണി വിജയ്, ജന്‍സണ്‍ ദിവാകര്‍, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു. കേരളത്തില്‍ മാത്രം 100 തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം 32 രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *