2 8

വിവിധ വെബ്സൈറ്റുകളിലൂടെ ‘ക്ലിക്ഫിക്സ്’ എന്ന പേരില്‍ പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. വ്യാജ ക്യാപ്ച പരിശോധനയുടെ മറവില്‍ ഉപയോക്താക്കളുടെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് ബാങ്കിങ് വിവരങ്ങളും ഇ-മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്വേഡുകളും കൈക്കലാക്കി പണം തട്ടാനാണ് സൈബര്‍ കുറ്റവാളികളുടെ ശ്രമം. ചില വെബ്സൈറ്റുകളില്‍ യഥാര്‍ഥ ക്യാപ്ച പരിശോധന പൂര്‍ത്തിയാക്കിയശേഷം ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ മറ്റൊരു ഡയലോഗ് ബോക്സ് പ്രദര്‍ശിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ക്യാപ്ച പരിശോധനയുടെ ഭാഗമായി പവര്‍ഷെല്‍ അല്ലെങ്കില്‍ കമാന്‍ഡ് പ്രോംപ്ട് കമാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാനോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ സോഫ്റ്റ്വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ആവശ്യപ്പെടുന്ന വെബ്സൈറ്റുകള്‍ വിശ്വസിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in പോര്‍ട്ടലിലോ പരാതി നല്‍കണമെന്നും പോലീസ് അറിയിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *