മദ്ധ്യാഹ്ന വാർത്തകൾ 20261020 193904 0000

 

 

കേരള മുസ്ലീം ജമാഅത്ത് മറ്റന്നാൾ നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മാറ്റി. വഖഫ് ബോർഡ്‌ പുനസംഘടനയിൽ ഉയർത്തിയ ആവശ്യത്തിന് സർക്കാർ അനുകൂല മറുപടി നൽകിയ സാഹചര്യത്തിലാണ് തീരുമാനം. എപി സുന്നി വിഭാഗത്തെ അനുനയിപ്പിക്കാനും പുതിയ ഫോർമുല ചർച്ച ചെയ്യാനും മന്ത്രി ഷംസുദ്ദീൻ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

രാഹുൽ ​ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ബിജെപി പ്രചരണം ആശയക്കുഴപ്പം ഉണ്ടാക്കാനെന്നും എംഎ ബേബി പ്രതികരിച്ചു. മോദി സംസ്ഥാനങ്ങൾ സന്ദർശിച്ചതിനെക്കാൾ കൂടുതൽ പോയത് വിദേശത്തേക്ക് എന്ന് പറഞ്ഞ എംഎ ബേബി മണിപ്പൂർ കത്തുമ്പോഴും വിദേശയാത്ര നടത്തിയ ആളാണ് മോദിയെന്നും വിമർശിച്ചു.

 

പരസ്യ പ്രസ്താവനകൾ കെപിസിസി അധ്യക്ഷൻ വിലക്കിയിട്ടും കെ മുരളീധരനെതിരെ ജെബി മേത്തർ എംപി. മുഖ്യമന്ത്രിക്കെതിരായ അടൂർ പ്രകാശിന്‍റെ പ്രസ്താവനകൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. അഭിപ്രായങ്ങൾ വ്യക്തി സ്വാതന്ത്ര്യമാണ്, അതിനെ ചോദ്യം ചെയ്യരുതെന്നും ജെബി മേത്തർ പറഞ്ഞു.

 

കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തെ തുടർന്ന് മോശം സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികളുടെ പട്ടിക തയ്യാറാക്കാൻ സർക്കാർ തീരുമാനം. കുട്ടിയുടെ സഹോദരങ്ങളെ സർക്കാർ സംരക്ഷിക്കുമെന്നും പിതാവിനെതിരെ കേസെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

കോവളത്ത് സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ എം ഒ അനുരൂപ് അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടറാണ് പിടിയിലായ അനുരൂപ്. ഡ്രീം എന്ന പേരിലെ സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

 

തീരദേശ പരിപാലന അതോറിറ്റിയുടെ തെറ്റായ സത്യവാങ്മൂലത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖ നിർമാണം ഹൈക്കോടതി തടഞ്ഞു. പുളിങ്കുടി കടല്‍ത്തീരം പദ്ധതിയുടെ ഭാഗമല്ലെന്ന ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണൻ്റെ നിലപാടാണ് സർക്കാരിനും അദാനിക്കും തിരിച്ചടിയായത്.

 

ഒറ്റപ്പാലം – ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് ഉൾപ്പെടെയുള്ള ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തിൽ ബിഹാർ സ്വദേശിയായ യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.

 

രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തിയായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ. വിഎസിന്‍റെ 103-ാം ജൻമദിനത്തിൽ പറവൂരിലെ വിഎസിന്‍റെ വീടായ വേലിക്കകത്തു നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കൈതാരം നോർത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിൽ നിന്ന് രാത്രി ഫ്യൂസ് ഊരി വൈദ്യുതി മുടക്കിയ കേസിൽ ഒരാളെ പറവൂർ പൊലീസ് പുതുച്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഈ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

 

റെസ്റ്റോറൻ്റ് ഉടമയുടെ മരണത്തിൽ ഒളിവിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നാണ് ശ്രദ്ധ ദുബെയെയും സഹോദരി രശ്മി ദുബെ, ഡ്രൈവർ തൻവീർ അലി (ഡാനിഷ്) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

 

ദില്ലിയിൽ ദസറ ആഘോഷങ്ങൾക്കിടെ പാറ്റയുടെ കോലം കത്തിക്കാനുള്ള തീരുമാനത്തിൽ പരിഹാസവുമായി സിജെപി നേതാവ് അഭിജീത് ദീപ്കെ. ഫ്രീ പബ്ലിസിറ്റിക്ക് നന്ദിയുണ്ടെന്ന് ദീപ്കെ പരിഹസിച്ചു. പാറ്റയുടെ കോലത്തിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ദീപ്കെയുടെ പരിഹാസം.

 

അൽബേനിയയിൽ നടക്കുന്ന സർക്കാരിനെതിരായ പ്രതിഷേധങ്ങൾ പങ്കുവെച്ചുകൊണ്ട് ശിവസേന (ഉദ്ധവ് താക്കറെ) നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്ത് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി. അൽബേനിയയിലെ ജനങ്ങൾ അവിടുത്തെ സുപ്രീം കോടതി അഗ്നിക്കിരയാക്കിയെന്നും മന്ത്രി മന്ദിരങ്ങളും സർക്കാർ സ്ഥാപനങ്ങളും ആക്രമിച്ചുവെന്നും അവകാശപ്പെടുന്ന വീഡിയോ സഹിതമാണ് സഞ്ജയ് റാവത്ത് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ഗൂഗിൾ ക്ലൗഡിന്‍റെ ലണ്ടൻ മേഖലയിലുള്ള ഡാറ്റാ സെന്‍ററിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ബ്രിട്ടനിലെ ബാങ്കിംഗ്, കൊറിയർ, ആരോഗ്യ മേഖലകളിലെ പ്രമുഖ സേവനങ്ങൾ മണിക്കൂറുകളോളം സ്തംഭിച്ചു.

 

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യു എ ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി. മുംബൈയിലെ താജ്മഹൽ ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം രണ്ട് നേതാക്കളും വിലയിരുത്തി. ഇന്ത്യ – യു എ ഇ വ്യാപാര സഹകരണം ശക്തമാക്കുന്നതും ചർച്ചയായി.

 

വനമേഖലയില്‍ മഴ ശക്തമായി തുടരുന്നതോടെ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, തരിശ് മേഖലകളില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷമായി. തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ ആശങ്കയിലാണ്.

 

രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻ്റെ ശത്രുക്കളെ പരാജയപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. സിജെപി അടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനിടെ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

 

ആർ എസ് എസിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്ന ഭരണഘടനാ വിരുദ്ധ സമീപനം പുലർത്തുന്ന പുരുഷാധിപത്യ വിഭാഗമാണ് ആർ എസ് എസെന്നും, താൻ ശിവശക്തിയിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങുന്നുവെന്ന സൂചന നല്‍കി കോക്ക് റോച്ച് ജനത പാർട്ടി. ഈ ഉത്സവകാലം പ്രതിഷേധ രംഗത്തുള്ളവര്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *